നുണ പറയുന്നത് മുഖ്യമന്ത്രിയാണെന്നും എസ്‍ഡിപിഐയുടെ പിന്തുണ സിപിഎം സ്വീകരിക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാവുകയാണെന്നും വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വികസന വിഷയത്തിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ മറുപടി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് എത്താമെന്നും വിഡി സതീശൻ. യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രിയാണെന്നും ലൈഫ് പദ്ധതിയെക്കുരിച്ചുള്ള പ്രതികരണം അതിന് ഉദാഹരണമാണെന്നും വിഡി സതീശൻ പറഞ്ഞു. എസ്‍ഡിപിഐയുടെ പിന്തുണ സിപിഎം സ്വീകരിക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാവുകയാണ്. 2024ൽ എസ്‍ഡിപിഐ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസും യുഡിഎഫും പരസ്യമായി പറഞ്ഞതാണ്. എസ്‍ഡിപിഐ പിന്തുണയിൽ മുഖ്യമന്ത്രി മറുപടി പറയണം.

പിന്തുണ വേണ്ടെന്ന് ഉറപ്പിച്ച് പറയാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും വിഡി സതീശൻ ചോദിച്ചു. വികസനവും ശബരിമല വിഷയവുമടക്കം ഏതു വിഷയവും ചര്‍ച്ച ചെയ്യാൻ യുഡിഎഫ് തയ്യാറാണ്. കേരളത്തിലെ ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ. ഗണേഷ്‍കുമാറിനെ പണ്ട് ചവിട്ടി പുറത്താക്കണമെന്ന് പറഞ്ഞ പിണറായി ഇത്തവണ ആരോപണം ഉയര്‍ന്നപ്പോള്‍ കുടുംബ പ്രശ്നമാക്കി ചുരുക്കി. എസ്‍ഡിപിഐ പിന്തുണ വേണ്ടെന്നാണ് യുഡിഎഫ് നിലപാട്. ഇത്ര മാത്രം ജനകീയ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷം വേറെയില്ലെന്നും വിഡി സതീശൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള...

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...