തൃത്താല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് : വി.ടി.ബല്‍റാം എം.എല്‍.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തൃത്താല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടതിനെ തുടര്‍ന്നാണിത്. ആഗസ്ത് 12ന് സ്രവം എടുത്ത പോലീസുകാരന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.

പരുതൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താനും ഇദ്ദേഹവും ആഗസ്ത് ആറിന് സമ്പര്‍ക്കത്തിലുണ്ടായിരുന്നെന്ന് എം.എല്‍.എ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സ്വയം ക്വാറന്‍റൈനില്‍ പോകുന്ന കാര്യം അറിയിച്ചത്. സഹപ്രവര്‍ത്തകരായ യാസീന്‍, ഷെരീഫ് എന്നിവരും ക്വാറന്‍റൈനിലാണ്. ‍

വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

തൃത്താല പോലീസ് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് ആയി റിസള്‍ട്ട് വന്നിട്ടുണ്ട്. ആഗസ്ത് 12ന് സ്വാബ് എടുത്ത ഇദ്ദേഹത്തിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും ആഗസ്ത് 3 മുതല്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരേയും പ്രൈമറി കോണ്‍ടാക്റ്റുകളായാണ് വിലയിരുത്തുന്നത്.

പരുതൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ആഗസ്ത് 6 ന് ഞാനും ഇദ്ദേഹവുമായി അല്‍പ്പസമയം സമ്പര്‍ക്കത്തിലുണ്ടായിരുന്നു. ആയതിനാല്‍ ഇദ്ദേഹത്തിന് പോസിറ്റീവാണെന്ന വാര്‍ത്ത അറിഞ്ഞ ഇന്നലെ ഉച്ചയ്ക്ക് ശേഷം മുതല്‍ ഞാന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. സഹപ്രവര്‍ത്തകരായ യാസീന്‍, ഷെരീഫ് എന്നിവരും ക്വാറന്റീനിലാണ്.

ഇന്ന് രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്ന് കോവിഡ് പരിശോധനയ്ക്കുള്ള സ്വാബ് എടുത്തിട്ടുണ്ട്. അതിന്റെ റിസള്‍ട്ട് വരുന്നത് വരെ ക്വാറന്റീന്‍ തുടരും. റിസള്‍ട്ടിനനുസരിച്ച്‌ ആരോഗ്യ വകുപ്പ് അധികൃതരുടെ ബാക്കി നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതായിട്ടുമുണ്ട്.

ഈ സാഹചര്യത്തില്‍ ഇന്ന് പലയിടത്തുമായി ഏറ്റിരുന്ന ചെറിയ ചെറിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളടക്കം കുറച്ച്‌ ദിവസത്തേക്ക് പരിപാടികളില്‍ ഒന്നും പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. അടുത്ത ഏതാനും ദിവസം എം.എല്‍.എ ഓഫീസും പ്രവര്‍ത്തിക്കുന്നതായിരിക്കില്ല. വീട്ടിലും സന്ദര്‍ശകരെ കാണാന്‍ നിര്‍വ്വാഹമില്ല. അത്യാവശ്യക്കാര്‍ക്ക് എന്റെ നമ്പറിന് പുറമേ 9446672210 (മുഹമ്മദലി), യാസീന്‍ (9107686868) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...