ഇനിയെങ്കിലും ആ ചെക്കനെ റൂം മാറ്റി കിടത്തണം ; കോടിയേരിയോട് ബൽറാം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : നടന്‍ മമ്മൂട്ടിക്ക് സി പി എം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ കോവിഡ് വന്നതെന്ന് ചോദിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. സിപിഎം സംസ്ഥാന സെക്രട്ടറിയല്ലേ ആ നിലവാരത്തിന് ചേരുന്ന ചോദ്യം തന്നെയാണ് ചോദിച്ചതെന്ന് പരിഹസിച്ച വി ടി ബല്‍റാം ‘ഇനിയെങ്കിലും ആ ചെക്കനെ റൂം മാറ്റി കിടത്തണം’ എന്നും തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.

സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ് കോവിഡ് വരുന്നതെങ്കില്‍ മമ്മൂട്ടി ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ് കോവിഡ് ബാധിച്ചതെന്ന് എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് ചോദിച്ചത്. സി.പി.എം സമ്മേളനത്തിന് വേണ്ടി കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സ്വന്തം പ്രവര്‍ത്തകരുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് തങ്ങള്‍. പ്രവര്‍ത്തകരെ രോഗികളാക്കുന്ന സമീപനം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ല.

പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല രോഗം ബാധിക്കുക. പ്രതിപക്ഷനേതാവിനെപ്പോലെ ആദരണീയരായ പദവിയിലുള്ളവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുത്. കേരളത്തില്‍ ചൂടായതിനാല്‍ കോവിഡ് വരികയേയില്ല എന്നു പറഞ്ഞയാളാണ് കെ. മുരളീധരന്‍. അദ്ദേഹമാണിപ്പോള്‍ കോവിഡ് വ്യാപനത്തെക്കുറിച്ച്‌ പറയുന്നത്. ഞായറാഴ്ച സമ്മേളനം നടത്തണമോയെന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും’, കോടിയേരി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...