യോഗ്യത വ്യക്തമാക്കാതെ സർക്കാർ താൽക്കാലിക നിയമനങ്ങൾ നടത്താനൊരുങ്ങുന്നു ; ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി ബെൽറാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യോഗ്യത എന്താണെന്ന് വ്യക്തമാക്കാതെ സർക്കാർ താൽക്കാലിക നിയമനങ്ങൾ നടത്താനൊരുങ്ങുകയാണെന്ന ആരോപണവുമായി മുൻ എം.എൽ.എ വി.ടി ബെൽറിമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആൻ‍ഡ് മോണിറ്ററിംഗ് വകുപ്പിൽ വീണ്ടും പുതുതായി കുറേ തസ്തികകൾ സൃഷ്ടിച്ച് താത്ക്കാലിക നിയമനങ്ങൾ നടത്താനൊരുങ്ങുകയാണെന്നാണ് ബെൽറാമിന്റെ ആരോപണം. ഒരു ലക്ഷവും ഒരു ലക്ഷത്തി മുപ്പതിനായിരവുമൊക്കെയാണ് ശമ്പളം. യോഗ്യത എന്തായിരിക്കണമെന്ന്
ഇതിൽ വ്യക്തമായി പറയുന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

” വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, മറ്റ് ബന്ധപ്പെട്ടവർ എന്നിവെർക്കിടയിൽ വേണ്ടത്ര ഏകോപനമില്ലാത്തതിനാൽ പദ്ധതി നിർവ്വഹണം വൈകുന്നത് പരിഹരിക്കാനാണത്രേ ഇങ്ങനെ ലക്ഷങ്ങൾ ശമ്പളത്തിൽ 16 താൽക്കാലികക്കാരെ പുതുതായി നിയമിക്കുന്നത്! എന്നാൽ ചില സംശയങ്ങൾ ബാക്കിയാവുകയാണ്. ഈ വക കാര്യങ്ങൾക്ക് യോഗ്യത പോലും നിശ്ചയിക്കാതെ പുതിയ താൽക്കാലികക്കാരെ നിയമിക്കേണ്ടതുണ്ടോ? നിലവിലെ സെക്രട്ടേറിയേറ്റ് ജീവനക്കാരിൽ നിന്ന് തന്നെ അനുയോജ്യരായവരെ കണ്ടെത്തി ഈ ചുമതലകൾ ഏൽപ്പിച്ചാൽ പോരേ? സെക്രട്ടേറിയറ്റിൽ നിരവധിയാളുകൾ പണിയില്ലാതെയിരിക്കുകയാണെന്നും ഉദ്യോഗസ്ഥ പുനർവിന്യാസത്തിലൂടെ ഇവരെ വേണ്ട വിധം ഉപയോഗിക്കുകയാണ് വേണ്ടതെന്നുമുള്ള നിലപാട് സർക്കാർ ഉപേക്ഷിച്ചതുകൊണ്ടാണോ പുറത്തുനിന്ന് വീണ്ടും ആളെ എടുക്കുന്നത്?

അതോ നിലവിലെ ജീവനക്കാരിൽ ഈ പണിക്ക് പറ്റുന്ന ആരും ഇല്ല എന്നതാണോ അവസ്ഥ? ഇങ്ങനെ വരുന്ന താൽക്കാലികക്കാർ പറഞ്ഞാൽ ഇപ്പോഴത്തെ തടസ്സത്തിനും മെല്ലെപ്പോക്കിനും ഉത്തരവാദികളായ സർക്കാർ വകുപ്പുകളിലെ താപ്പാനകൾ മൈൻഡ് ചെയ്യുമോ? പുതിയ സ്വപ്ന സുരേഷുമാർക്ക് പഴയ ശിവശങ്കർമാരുടെ ശുപാർശയിൽ കടന്നുവരാനാണോ യോഗ്യതകൾ പോലും എടുത്തുപറയാതെയുള്ള ഈ താത്ക്കാലിക നിയമനങ്ങൾ?” – ബെൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...