ഭരണമില്ലെങ്കിൽ ലീഗിന്റെ പ്രവർത്തനം നിർത്തുമോ? – ലീഗിനെ പരിഹസിച്ച് കെ.ടി ജലീൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ആഴ്ച പതിപ്പ് പ്രസിദ്ധീകരണം നിർത്തുന്നതിൽ പ്രതികരണവുമായി മുൻമന്ത്രി കെ.ടി ജലീൽ. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കൻ ശ്രമിച്ച സമയവും ഊർജ്ജവും പണവും ചെലവാക്കിയിരുന്നെങ്കിൽ ഇന്നീഗതി സ്ഥാപനത്തിന് വരുമായിരുന്നില്ല. ആറു വർഷം ഭരണത്തിൽ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗൾഫ് ചന്ദ്രികയും നിർത്തേണ്ടി വന്നെങ്കിൽ, പത്തു വർഷം ഭരണമില്ലാതെ പോയാൽ ലീഗിന്റെ പ്രവർത്തനം തന്നെ നിർത്തേണ്ടി വരുമോ? എന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്
ആറു വർഷം ഭരണത്തിൽ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗൾഫ് ചന്ദ്രികയും നിർത്തേണ്ടി വന്നെങ്കിൽ പത്തു വർഷം ഭരണമില്ലാതെ പോയാൽ ലീഗിന്റെ പ്രവർത്തനം തന്നെ നിർത്തേണ്ടി വരുമോ?

ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കൻ ശ്രമിച്ച സമയവും ഊർജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കിൽ ഇന്നീ ഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബർ വീരന്മാർ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങൾ പുനസ്ഥാപിക്കാൻ ആവുന്നത് ചെയ്യുക. എന്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങൾക്കൊരു ചുക്കും ചെയ്യാൻ കഴിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...