തലസ്ഥാനം നയിക്കാൻ വി വി രാജേഷ് ; ആശാ നാഥ് ഡെപ്യൂട്ടി മേയർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ആർഎസ്എസ് മുന്നോട്ടുവെച്ചത് വി വി രാജേഷിന്റെ പേര്. ഡെപ്യൂട്ടി മേയർ ആശാ നാഥിന്റെ പേര് മുന്നോട്ട് വെച്ചതും ആർഎസ്എസ്. RSS നെ വെട്ടാൻ സംസ്ഥാന നേതൃത്വത്തിനായില്ല. സംസ്ഥാന നേതൃത്വത്തിന് താല്പര്യം ആർ ശ്രീലേഖയോടും ജി എസ് മഞ്ജുവിനോടും ആയിരുന്നു. അവസാന നിമിഷം വരെ സംസ്ഥാന നേതൃത്വം ആർ ശ്രീലേഖയ്ക്കുവേണ്ടി പോരാടി. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആയത് ആർഎസ്എസിന്റെ പ്രവർത്തനം കൊണ്ടെന്ന് വിലയിരുത്തലിൽ RSS തീരുമാനത്തിന് അംഗീകാരം നൽകി. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആയി രാഷ്ട്രീയ പരിചയ സമ്പത്തുള്ള ആൾ വരണം എന്ന് ആർഎസ്എസ് തീരുമാനം അംഗീകരിച്ചു.

നീണ്ട ചർച്ചകൾക്ക് ശേഷമാണ് വിവി രാജേഷിനെ തിരുവനന്തപുരം മേയറാക്കാൻ തീരുമാനമായത്. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം.ആശാനാഥ് ഡെപ്യൂട്ടി മേയർ ആയേക്കും. ബിജെപി കേന്ദ്ര നേതൃത്വവും രാജീവ്‌ ചന്ദ്രശേഖറും നടത്തിയ ചർച്ചയിലാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...