കൊച്ചി: വൈപ്പിനില്‍ 4,000 കിലോ പഴകിയ മീന്‍ പിടികൂടി. ബോട്ടിലെത്തിച്ച മീന്‍ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷ വിഭാഗം പിടികൂടിയത്. മൂവാറ്റുപുഴ ഭാഗത്തേക്ക് കൊണ്ടുപോകാനുള്ള മീനായിരുന്നു പിടിച്ചെടുത്തത്. ലോക്ക്ഡൗണിന്റെ മറവില്‍ അന്യസംസ്ഥാനത്ത് നിന്നും പഴകിയ മീന്‍ വന്‍തോതില്‍ കേരളത്തിലേക്ക് വരുന്നുവെന്ന് വ്യക്തമായതോടെ സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആയിരക്കണക്കിന് കിലോ പഴകിയ മത്സ്യങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചെടുത്തത്.
വൈപ്പിനില്‍ 4,000 കിലോ പഴകിയ മീന്‍ പിടികൂടി
RECENT NEWS
Advertisment