പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഭ​വാ​നി​പു​ര്‍ അ​ട​ക്കം മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

കോ​ല്‍​ക്ക​ത്ത : പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഭ​വാ​നി​പു​ര്‍ അ​ട​ക്കം മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി. ഭ​വാ​നി​പു​ര്‍ കൂ​ടാ​തെ സം​സ​ര്‍​ഗ​ഞ്ച്, ജാം​ഗി​പു​ര്‍ എ​ന്നീ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് മ​മ​ത ബാ​ന​ര്‍​ജി​യു​ടെ ഭാ​വി തീ​രു​മാ​നി​ക്കാ​നു​ള്ള നി​ര്‍​ണാ​യ​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ബി​.ജെ.​പി​യു​ടെ യു​വ നേ​താ​വ് പ്രി​യ​ങ്ക ട്രി​ബ്ര​വാ​ളാ​ണ് മ​മ​ത​യു​ടെ എ​തി​രാ​ളി. മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ല്‍ സു​പ്രി​യോ​യു​ടെ അ​നു​യാ​യി ആയി​ട്ടാ​ണ് അ​വ​ര്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.

ബം​ഗാ​ള്‍ പി​ടി​ച്ച​ട​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ത്തി​യ ബി​.ജെ.​പി ​യെ മു​ട്ടു​കു​ത്തി​ച്ചെ​ങ്കി​ലും, ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​മ​താ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ന​ന്ദി​ഗ്രാ​മി​ല്‍ സു​വേ​ന്ദു അ​ധി​കാ​രി​യോ​ട് ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് മ​മ​ത തോ​റ്റ​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ മ​മ​ത​യ്ക്ക് ആ ​സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ങ്കി​ല്‍ ന​വം​ബ​റി​ന​കം നി​യ​മ​സ​ഭ​യി​ലെ​ത്ത​ണം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​ന്‍ ബി​.ജെ.​പി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ്മ​ര്‍​ദ്ദ​ശ്ര​മ​ങ്ങ​ളാ​ണ് വി​ജ​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് നി​ര്‍​ണാ​യ​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ള​മൊ​രു​ങ്ങി​യ​ത്.

ഭ​വാ​നി​പ്പൂ​രി​ല്‍ എം​എ​ല്‍​എ ആ​യി​രു​ന്ന മു​തി​ര്‍​ന്ന ടി​.എം.​സി നേ​താ​വ് സോ​ബ​ന്‍​ദേ​ബ് ച​തോ​പാ​ധ്യാ​യ മ​മ​ത​യ്ക്ക് വേ​ണ്ടി രാ​ജി​വ​ച്ചു. ച​തോ​പാ​ധ്യാ​യ ജ​യി​ച്ച​ത് 29,000 വോ​ട്ടി​നാ​ണ്. ഭ​വാ​നി​പു​രി​ല്‍ മ​മ​താ ബാ​ന​ര്‍​ജി​യു​ടെ വി​ജ​യം അ​നാ​യാ​സ​ക​രം എ​ന്നാ​ണ് രാ​ഷ്ട്രീ​യ​നി​രീ​ക്ഷ​ക​ര്‍ പ​റ​യു​ന്ന​തെ​ങ്കി​ലും മ​മ​ത മ​ല്‍​സ​ര​ത്തെ നി​സാ​ര​മാ​യി കാ​ണു​ന്നി​ല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....