പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇന്‍സ്റ്റാഗ്രം സുഹൃത്ത് അമ്മയുടെ എടിഎം കാര്‍ഡുമായി കടന്നു ; പണംതട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ നിന്ന് എ.ടി.എം. കാർഡ് മോഷ്ടിച്ച് പണം പിൻവലിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തങ്ങൾസ് റോഡ് ചാപ്പയിൽ തലനാർതൊടുകയിൽ അറഫാ (19) നെയാണ് കസബ പോലീസ് അറസ്റ്റു ചെയ്തത്.

മാത്തോട്ടം സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മയുടെ എ.ടി.എം കാർഡാണ് സൗഹൃദം നടിച്ച് വീട്ടിലെത്തിയ ഇയാൾ കൈക്കലാക്കിയത്. എ.ടി.എം കാർഡ് സൂക്ഷിച്ച കവറിനുള്ളിലുണ്ടായിരുന്ന പിൻ നമ്പർ ഉപയോഗിച്ച് മൂന്ന് എ.ടി.എം. കൗണ്ടറുകളിൽ നിന്നായി 45,500 രൂപയാണ് ഇയാൾ കവർന്നത്.

മൂന്ന് ദിവസത്തിന് ശേഷം കാർഡ് തിരികെ വീട്ടിൽ കൊണ്ടുവെച്ചു. പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പണം പിൻവലിച്ച എ.ടി.എം കൗണ്ടറുകളിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അറഫാനാണ് പണം കവർന്നതെന്ന് മനസ്സിലായത്. തുടർന്ന് കസബ എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരേ മറ്റുകേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...