കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ തെര്‍മോകോള്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. ശനിയാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് അപകടമുണ്ടായത്. ഹൗറയിലെ ദോംജൂരിലുള്ള രാജാപൂര്‍ പ്രദേശത്താണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. അപകടസമയത്ത് ഫാക്ടറിയില്‍ 250ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഉച്ചയ്‌ക്ക് 12.30ഓടെയായിരുന്നു അപകടം. മൂന്ന് അഗ്നിശമനസേന യൂണിറ്റുകള്‍ രക്ഷാദൗത്യത്തിനായി സംഭവ സ്ഥലത്തെത്തി. ഫാക്ടറിക്ക് അകത്തുണ്ടായിരുന്ന 250 തൊഴിലാളികളെയും സുരക്ഷിതരായി പുറത്ത് എത്തിച്ചുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.
തെര്‍മോകോള്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം
RECENT NEWS
Advertisment



























