തോട്ടം തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണം : ഐ.എന്‍.ടി.യു.സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളുടെ കൂലി വർദ്ധനവിന്റെ കാലാവധി പത്തുമാസം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന് പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. കൂലി വർധനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കേണ്ട പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പി.എൽ.സി) പ്രവർത്തിക്കുവാൻ കഴിയുന്നില്ല എന്നുള്ളതാണ് പ്രധാന കാരണം, ഇതുമൂലം സംസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴിലാളി കുടുംബങ്ങളാണ് ദുരിതത്തിൽ ആയിരിക്കുന്നതെന്നും ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു.

തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്ലാന്റേഷൻ ഫെഡറേഷന്റെ (INTUC) ആഭിമുഖ്യത്തിൽ  നവംബർ മൂന്നാം തീയതി പത്തനംതിട്ട ജില്ലാ ലേബർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധര്‍ണയും നടത്തുവാന്‍ പ്ലാന്റേഷൻ ഫെഡറേഷൻ ജനറൽ കൗൺസിൽ തീരുമാനിച്ചു. ജനറൽ കൗൺസിൽ യോഗം പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ഹരികുമാർ പൂതങ്കര അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി കെ ഗോപി, അങ്ങാടിക്കൽ വിജയകുമാർ, സജി കെ സൈമൺ, തോട്ടുവാ മുരളി, എൻ ജയകുമാർ, പി കെ മുരളി, പ്രസാദ് തുമ്പമൺ, ആർ അശോകൻ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...