വാളയാറിലെ സഹോദരിമാരുടെ മരണം : കേസ് പുതിയ സിബിഐ സംഘം അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാര്‍ പീഡന കേസില്‍ തുടര്‍ അന്വേഷണം നടത്താന്‍ സിബിഐയുടെ പുതിയ ടീം. വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാലാണ് പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയില്‍ സമര്‍പ്പിച്ചു.

മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പോലീസ് കണ്ടെത്തല്‍ തന്നെയാണ് സിബിഐയും ആവര്‍ത്തിച്ചതെന്നും പുതിയ കണ്ടെത്തലുകളൊന്നും ഇല്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി നല്‍കിയതാണെന്നാണ് കോടതി ഉത്തരവിലെ പരാമര്‍ശം. നേരിട്ടുള്ള തെളിവ് ലഭ്യമല്ലെങ്കില്‍ എന്ത് കൊണ്ട് കുറ്റവാളികളെ ശിക്ഷിക്കാന്‍ പാകത്തിനുള്ള സാഹചര്യത്തെളിവുകള്‍ ഉറപ്പാക്കിയില്ലെന്നും കോടതി ചോദിച്ചിരുന്നു. ഓഗസ്റ്റ് പത്തിനാണ് പാലക്കാട് പോക്സോട് കോടതി (ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ) വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിന് കീഴില്‍ തുരന്വേഷണം നടത്തണം എന്നാണ് പാലക്കാട് പോക്സോ കോടതി ആവശ്യപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...