മഞ്ഞ് കാലമിങ്ങെത്തി ; ചർമ്മത്തെ സംരക്ഷിക്കണ്ടേ ?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എല്ലാവരും ഏറെ ഇഷ്‌ടപ്പെടുന്നതാണ് മഞ്ഞ്കാലം. പക്ഷേ  ചർമ്മ സൗന്ദര്യത്തിന് മഞ്ഞ് കാലം പലപ്പോഴും  വെല്ലുവിളിയാകാറുണ്ട്. മഞ്ഞുകാല തണുപ്പ് ചർമ്മത്തിലെ ഈർപ്പം വലിച്ചെടുത്ത് ചർമ്മം വരളുന്നതിന് ഇടയാക്കുന്നു. ചർമ്മം വിണ്ടു കീറുന്നു. എന്നാൽ ഈ കാലാവസ്‌ഥയിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ ചർമ്മത്തെ പരിരക്ഷിക്കാവുന്നതേയുള്ളൂ.

എന്തു കൊണ്ട് ചർമ്മം വരളുന്നു :
മഞ്ഞുകാലത്തെ വരണ്ട കാറ്റ് ചർമ്മത്തെ ആഴത്തിൽ വരണ്ടതാക്കുന്നതാണ് കാരണം. ചർമ്മത്തിലെ ഈർപ്പം നഷ്‌ടപ്പെടുമ്പോൾ ചർമ്മത്തിലെ ബാഹ്യപാളി വരണ്ടതാകുന്നു. ചർമ്മത്തിലെ സുരക്ഷാ കവചം നഷ്‌ടപ്പെടുകയാണ് അതുവഴി ചെയ്യുന്നത്. ആന്തരിക പാളിയേയും കാലാവസ്‌ഥ സ്വാധീനിക്കുന്നു. ഇത്തരം ചർമ്മത്തിൽ സ്‌ഥിരം അല്ലെങ്കിൽ താൽക്കാലികമായ ചുളിവുകൾ ഉണ്ടാകുന്നു. ചർമ്മത്തിന് ഇത്തരം നാശനഷ്‌ടങ്ങളുണ്ടാകാതിരിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കാം.

ചൂടുവെള്ളത്തിൽ കുളിക്കാം :
ഈ കാലാവസ്‌ഥയിൽ രാവിലെ ഇളം ചൂട് വെള്ളത്തിലുള്ള കുളി ഉന്മേഷം പകരും. ഒപ്പം അത് ചർമ്മത്തെ ശുചിയുമാക്കും. വെള്ളം കൂടുതൽ ചുടുള്ളതായിരിക്കരുതെന്ന് മാത്രം. കാരണം അത് ചർമ്മത്തിന്‍റെ സ്വാഭാവിക ഈർപ്പത്തെ നഷ്‌ടപ്പെടുത്തും. ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ (ഹൈഡ്രേറ്റ്) ഇളം ചൂട് വെള്ളം നല്ലതാണ്.

ബോഡി ഓയിലിംഗ് :
ചർമ്മത്തിലെ വരൾച്ചയും ഡ്രൈനസ്സും തടയാൻ ഇളം ചൂടുള്ള എണ്ണ കൊണ്ടുള്ള മസാജിംഗ് അത്യുത്തമമാണ്. എന്നാൽ മസാജിംഗിന് ഉപയോഗിക്കുന്ന എണ്ണ അധികം കൊഴുപ്പുള്ളതായിരിക്കരുത്. മറിച്ച് ചർമ്മത്തിലേക്ക് അനായാസം ആഴ്ന്നിറങ്ങുന്നതാവണം. ഉദാ: ജോജോബാ, ഒലിവ് ഓയിൽ, അലോവെര ഓയിൽ എന്നിവ ഉപയോഗിക്കാം. കുളിക്കുന്നതിനോ അല്ലെങ്കിൽ ഉറങ്ങുന്നതിനോ ഒരു മണിക്കൂർ മുമ്പ് എണ്ണ മസാജ് ചെയ്യാം. ഇത് ചർമ്മത്തിൽ നല്ല ഫലമുളവാക്കും.

ഫേസ്‍വാഷ്, സോപ്പ് എങ്ങനെയുള്ളത് :
മഞ്ഞുകാലത്ത് ഏറ്റവുമധികം സംരക്ഷണം വേണ്ടി വരുന്ന ഭാഗം മുഖമാണ്. അതിനായി സന്തുലിതവും സൗമ്യവും ഈർപ്പം നിലനിർത്തുന്നതുമായ ഫേസ്‍വാഷ് ഉപയോഗിക്കാം. ക്ലൻസിംഗ്, മോയിസ്ച്ചുറൈസിംഗ്, പച്ചമരുന്ന് ചേരുവകൾ അടങ്ങിയതിനൊപ്പം ആവശ്യമായ അളവിൽ അലോവേര ഉള്ളതാവണം. ഇത് ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യും. ചർമ്മം ശുചിയാക്കുന്നതിനും ഈർപ്പം നിലനിർത്തുന്നതിനും വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം. ഒലിവ് ഓയിൽ അലോവെര എന്നിവ അടങ്ങിയതാവണം.

ഭക്ഷണ കാര്യങ്ങളിലെ ശ്രദ്ധ വേണം :
തണുപ്പ് കാലത്ത് ഭക്ഷണ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നതിന് പകൽ സമയം 8-10 ഗ്ലാസ്സ് വെള്ളം കുടിക്കുക. ഈ സമയത്ത് ദാഹം തോന്നണമെന്നില്ല. എന്നാലും ഏതെങ്കിലും തരത്തിലുള്ള ജ്യൂസോ പാനീയമോ ഇടയ്‌ക്കിടയ്‌ക്ക് കുടിക്കുക. ചൂട് വെള്ളത്തിൽ നാരങ്ങാ നീര് ഒഴിച്ച് കുടിക്കുക. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഇത് സഹായിക്കും. അതുപോലെ രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുകയും ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...