പാലക്കാട് : വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ തുടരന്വേഷണം നടത്തുന്ന സിബിഐ സംഘത്തിൽ അഴിച്ചുപണി. പുതിയ സംഘത്തെ നയിക്കുന്ന വനിത ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റി സിബിഐ അഡീഷണൽ ഡയറക്ടർ ഉത്തരവിറക്കി. ഇതര സംസ്ഥാനത്ത് നിന്നുള്ള എസ്പി, ഡിവൈഎസ്പി എന്നിവരെ ഉൾപ്പടെ പുതിയ സംഘത്തിൽ നിയമിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങൾ കൂടി കേസിൽ ഉപയോഗിക്കാനാണ് സിബിഐയുടെ തീരുമാനം. നേരത്തെ അന്വേഷണത്തിന് മലയാളികളല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. കേസിൽ സിബിഐയുടെ നുണപരിശോധന ഹർജിക്കെതിരെ പ്രതിഭാഗം തടസ ഹർജി നൽകിയിട്ടുണ്ട്. പ്രതികൾ നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് പ്രതിഭാഗം കോടതിയിൽ അറിയിക്കുകയായിരുന്നു. നേരത്തെ അന്വേഷണസംഘം സമാന ആവശ്യം ഉന്നയിച്ച സമയത്ത് കോടതി നുണപരിശോധനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു. പാലക്കാട് പോക്സോ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























