മുഖം തിളങ്ങാന്‍ 4 സ്റ്റെപ്പ് ഗ്ലോ ഫേഷ്യല്‍ വീട്ടില്‍ ചെയ്യാം

For full experience, Download our mobile application:
Get it on Google Play

ചര്‍മം തിളങ്ങാന്‍ നാം പലപ്പോഴും ബ്യൂട്ടിപാര്‍ലര്‍ പോലുള്ള വഴികളെയാണ് ആശ്രയിക്കുക. പലപ്പോഴും കെമിക്കല്‍ പോലുളള വഴികളായിരിയ്ക്കും ചിലപ്പോള്‍ പാര്‍ലറുകള്‍ ചെയ്യുക. ഇത് താല്‍ക്കാലിക ഗുണം നല്‍കുമെങ്കിലും ചിലപ്പോള്‍ ചര്‍മത്തിനു പോലും സ്ഥിരമായി ദോഷം വരുത്തും. നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന വഴികളാണ് ഇതിന് പരിഹാരമായുള്ളത്. ഇത്തരത്തില്‍ 4 സ്റ്റെപ്പില്‍ ചെയ്യാവുന്ന ഒരു വഴിയുണ്ട്. ചര്‍മം തിളങ്ങാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഗ്ലോ ഫേഷ്യല്‍. പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ നാല് സ്‌റ്റെപ്പുകളായാണ് ഇത് ചെയ്യേണ്ടത്. ആദ്യത്തെ സ്റ്റെപ്പ് ഗ്ലോ ക്ലെന്‍സിംഗ് ആണ്. ഇതില്‍ ആദ്യത്തെ സ്‌റ്റെപ്പിന് വേണ്ടത് മഞ്ഞള്‍ മിശ്രിതം തയ്യാറാക്കുകയാണ്. ഇതിനായി പാലില്‍ ഒരുവിധം മഞ്ഞള്‍പ്പൊടിയിടുക. ഇത് അടുപ്പില്‍ വെച്ച് ചൂടാക്കി കട്ടിയാക്കി എടുക്കാം. ഇത് ഇളം ചൂടോടെ മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഒരു മിനിറ്റ് നേരം മുഖത്ത് മസാജ് ചെയ്ത ശേഷം ഇത് കഴുകാം.

രണ്ടാമത്തെ സ്‌റ്റെപ്പ് ഗ്ലോ സ്‌ക്രബ് ആണ്. ഇതിനായി അരിപ്പൊടി, ഉരുളക്കിഴങ്ങ്, തൈര് എന്നിവ വേണം. അരിപ്പൊടി നല്ലൊരു സ്‌ക്രബറാണ്. തൈരും ഉരുളക്കിഴങ്ങളുമെല്ലാം സ്വാഭാവിക ബ്ലീച്ചംഗ് ഇഫക്ടുള്ള ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കുന്ന ഘടകങ്ങളാണ്. ഇതിനായി ഉരുളക്കിഴങ്ങിന്റെ നീര് വെള്ളം ചേര്‍ക്കാതെ എടുക്കാം. ഇതില്‍ അരിപ്പൊടി, തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടി പതിയെ സ്‌ക്രബ് ചെയ്യാം. ഇതിന് ശേഷം പത്തിരുപത് മിനിറ്റ് കഴിയുമ്പോള്‍ കഴുകാം. അടുത്ത സ്‌റ്റെപ്പ് ഗ്ലോ മസാജ് ആണ്. ഇതിന് പാല്‍, ഓട്‌സ് എന്നിവയാണ് ഉപയോഗിയ്ക്കുന്നത്.

ഇതിനായി പാലില്‍ ഓട്‌സ് ഇട്ട് വേവിയ്ക്കുക. ഇത് ചൂടാറുമ്പോള്‍ അടിച്ചെടുത്ത് മിശ്രിതമാക്കി ഉപയോഗിയ്ക്കാം. ഇത് മുഖത്തിടാം. ഇത് ഇട്ട ശേഷം മുഖം നല്ലതുപോലെ മസാജ് ചെയ്യം. താഴേ നിന്നും മുകളിലേയ്ക്ക് വേണം മസാജ് ചെയ്യാന്‍. ഇതിന് ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകാം. അടുത്ത സ്റ്റെപ്പ് ഗ്ലോ ഫേസ്പായ്ക്ക് സ്റ്റെപ്പാണ്. ഇതിനായി തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിയ്ക്കാം. ഇതിലേയ്ക്ക് അല്‍പം മഞ്ഞള്‍പ്പൊടി, കടലമാവ് എന്നിവ ചേര്‍ത്തിളക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഇത് അര മണിക്കൂറിന് ശേഷം കഴുകാം. മുഖത്തിന് തിളക്കവും മിനുസവുമെല്ലാം നല്‍കുന്ന ഈ പായ്ക്ക് ഏ്ത് ചര്‍മത്തിനും ഉപയോഗിയ്ക്കാവുന്നതാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...