വാളയാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു ; രേഖകളില്‍ വ്യക്തതയില്ലെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളുടെ ദുരൂഹ മരണം സിബി ഐക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ തുടരന്വേഷണമാണോ വേണ്ടത് അതോ പുനരന്വേഷണമാണോ വേണ്ടതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

കേസ് സിബി ഐക്ക് കൈമാറുന്നതിനുള്ള സാഹചര്യം എന്തെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നില്ല. മാത്രവുമല്ല കേസുമായി ബന്ധപ്പെട്ട് രേഖകളും കൈമാറിയിട്ടില്ല. വെറുമൊരു വിജ്ഞാപനത്തിന്റെ പേരില്‍ കേസിന്റെ അന്വേഷണം സിബി ഐ ഏറ്റെടുക്കുന്നതില്‍ പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്. വ്യക്തതയില്ലാതെ അന്വേഷണം ഏറ്റെടുത്താല്‍ അത് പ്രതികള്‍ക്ക് ഗുണകരമാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഒന്നും ഇല്ലാതെ കേസിന്റെ അന്വേഷണം സിബി ഐ മുന്‍പ് ഏറ്റൈടുത്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേസിന്റെ രേഖകള്‍ ഉടന്‍ സിബി ഐ ക്ക് കൈമാറണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസ് ഈ മാസം 19 ന് കോടതി വീണ്ടും പരിഗണിക്കും. മരിച്ച പെണ്‍കുട്ടികളുടെ മാതാവ് കേസിന്റെ അന്വേഷണം സിബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...