വാളയാറിലെ ഒമ്പതും പതിമൂന്നും വയസുള്ള സഹോദരിമാര്‍ക്ക് ഇനിയെങ്കിലും നീതി കിട്ടുമോ? കോടതി ഉത്തരവിട്ട പുതിയ അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാറില്‍ ഒമ്പതും പതിമൂന്നും വയസുള്ള സഹോദരിമാരുടേത് ആത്മഹത്യയാണെന്നും കൊലപാതകത്തിന് തരിമ്പും സാദ്ധ്യതയില്ലെന്നുമുള്ള സി.ബി.ഐ റിപ്പോര്‍ട്ട് തള്ളിയ പോക്സോ കോടതി ഉത്തരവിട്ട പുതിയ അന്വേഷണം തുടങ്ങി. കൊച്ചി സി.ബി.ഐ യൂണിറ്റ് ഡിവൈ.എസ്.പി വി.എസ്.ഉമയുടെ നേതൃത്വത്തില്‍ സി.ബി.ഐയുടെ പുതിയ സംഘമാണ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. വാളയാറിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പുതിയ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

തിരുവനന്തപുരം സി.ബി.ഐ സ്‌പെഷ്യല്‍ ക്രൈം സെല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആവശ്യമായ കണ്ടെത്തലുകള്‍ ഇല്ലെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുളള നിരീക്ഷണത്തിന്‍റെയും അടിസ്ഥാനത്തിലാണ് ആഗസ്റ്റ് 10ന് കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് സ്‌പെഷ്യല്‍ പോക്‌സോ കോടതി ഉത്തരവിട്ടത്.

ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് സി.ബി.ഐ കുറ്റപത്രത്തിലും ഉള്ളതെന്ന വിമര്‍ശനവും കുടുംബം ഉന്നയിച്ചിരുന്നു. സി.ബി.ഐ തുടരന്വേഷണം കേരളത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ വേണമെന്ന ആവശ്യം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഉന്നയിക്കുകയും സി.ബി.ഐ ഡയറക്ടര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിന്‍റെ പുരോഗതി ഉടന്‍ അറിയിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്.

പോലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും പാളിച്ചകള്‍ കണക്കിലെടുത്ത് ശാസ്ത്രീയമായ അന്വേഷണമാണ് നടത്തിയതെന്നാണ് സി.ബി.ഐയുടെ ആദ്യ റിപ്പോര്‍ട്ട്. കൊലപാതകത്തിനുള്ള സാധ്യത പൂര്‍ണമായി പരിശോധിച്ചശേഷമാണ് അത് തള്ളിയത്. മരണത്തിലേക്ക് നയിച്ച കാരണങ്ങളും കൂടുതല്‍ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളുമെല്ലാം കോര്‍ത്തിണക്കി പഴുതടച്ചതായിരുന്നു കുറ്റപത്രം. മൂത്തകുട്ടി 2016 ഏപ്രില്‍ മുതല്‍ നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ട്. 2017ജനുവരി ഏഴിന് മരിക്കും വരെ ഇത് തുടര്‍ന്നിരുന്നു. നിരന്തര പീഡനം മൂലം ശരീരത്തില്‍ മുറിവും പഴുപ്പുമുണ്ടെന്നും അമ്മയോട് പറയാന്‍ പേടിയാണെന്നും കൂട്ടുകാരിയെ അറിയിച്ചിരുന്നു. തൂങ്ങിയനിലയില്‍ മൂത്തകുട്ടി പിടയുന്നത് കണ്ടതായി ഇളയകുട്ടിയുടെ മൊഴിയുണ്ട്.

പത്തനംതിട്ട മീഡിയായുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്കുള്ള പ്രത്യേക അറിയിപ്പ്
വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചര്‍ ആയ “വാട്സ് ആപ്പ് കമ്മ്യൂണിറ്റി ” യിലേക്ക് ഇന്നുമുതല്‍ പത്തനംതിട്ട മീഡിയ മാറുകയാണ്. നിലവിലുള്ള എല്ലാ ഗ്രൂപ്പുകളും കമ്മ്യൂണിറ്റി ഫീച്ചറിലെ Announcement group ലേക്ക് ഉള്‍പ്പെടുത്തും. എല്ലാ ഗ്രൂപ്പുകളിലേക്കും ഒരേസമയം മെസ്സേജ് അയക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നതിനാല്‍ വാര്‍ത്തകള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാകും. പുതിയ ഫീച്ചര്‍ വന്നപ്പോള്‍ തന്നെ അത് പത്തനംതിട്ട മീഡിയ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടതിനാല്‍ Announcement group ന് കൂടുതല്‍ പരിഗണന നല്‍കിയിരുന്നില്ല. എന്നാല്‍ നിലവില്‍ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചതിനാല്‍ ഇന്ന് മുതല്‍ Announcement group ലൂടെയായിരിക്കും വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത്.

നിലവിലുള്ള Whatsapp ഗ്രൂപ്പുകളില്‍ ഇന്ന് 4 മണിവരെ വാര്‍ത്തകള്‍ ലഭിക്കും. എന്നാല്‍ അതിനുശേഷം പൂര്‍ണ്ണമായും Announcement group ലൂടെയായിരിക്കും വാര്‍ത്തകളുടെ ലിങ്കുകള്‍ ലഭിക്കുക. Announcement group ല്‍ ഉള്ളവര്‍ക്ക് Admins ന്റെ നമ്പര്‍ മാത്രമേ കാണുവാന്‍ കഴിയു. നിലവില്‍ Whatsapp ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക്  താഴെക്കാണുന്ന ലിങ്കിലൂടെ Announcement group ല്‍ ചേരാം. എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടായാല്‍ ബന്ധപ്പെടുക –  94473 66263
https://chat.whatsapp.com/HXbJKS2YxdT9BfFibUQYmz

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....