Saturday, December 2, 2023 5:58 am

വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹോദരിമാര്‍ക്കായി വാളയാര്‍ നീതിയാത്ര

കൊച്ചി:  പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച വാളയാറിലെ
സഹോദരിമാരായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് ‘വാളയാര്‍ നീതിയാത്ര’നടത്തും. ഈ മാസം അഞ്ചിന് ഹൈക്കോടതി ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന യാത്ര 21ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 22 നാണ് സെക്രട്ടറിയേറ്റ് മാര്‍ച്. ഡിവൈഎസ്പി സോജന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റപത്രം തയാറാക്കി തടവിലിടുക, കോടതി മേല്‍നോട്ടത്തില്‍ കേസ് അന്വേഷിച്ച് കൊലയാളികളെ ശിക്ഷിക്കുക, കേസില്‍ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥന്മാരെ ജയിലിലടക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നീതിയാത്ര നടത്തുന്നത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

യാത്രയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നാളെ വൈകുന്നേരം നാലിന് എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമക്കു മുന്നില്‍ നിന്ന് ഹൈക്കോടതി വളപ്പ് വരെ ഉദ്ഘാടന ജാഥ നടത്തും. പ്രഫുല്ല സാമന്ത്ര, കെ എം സലീംകുമാര്‍, സാറ ജോസഫ്, എം എന്‍ കാരശേരി, ജസ്റ്റിസ് ഷംസുദ്ദീന്‍, സണ്ണി എം കപിക്കാട്, പ്രഫ.കെ അരവിന്ദാക്ഷന്‍, അഡ്വ.ജയശങ്കര്‍, അഡ്വ.ഹരീഷ് വാസുദേവന്‍, ഹാഷിം ചേന്ദാപിള്ളി, സി ആര്‍ നീലകണ്ഠന്‍, ഫാ.അഗസ്റ്റിന്‍ വട്ടോലി പങ്കെടുക്കും.

ജനുവരി അഞ്ചിന് രാവിലെ ഏഴിന് ജ്സ്റ്റിസ് കെമാല്‍ പാഷ നീതി യാത്ര ഫ്ളാഗ് ഓഫ് ചെയ്യും.യാത്രയുടെ വിവിധ കേന്ദ്രങ്ങളിലെ സമാപന യോഗങ്ങളില്‍ ജസ്റ്റിസ് കെമാല്‍ പാഷ, മേധാപട്കര്‍, പെരുമാള്‍ മുരുകന്‍ എന്നിവര്‍ പങ്കെടുക്കും. 21 ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സമാപനം നടക്കും. തുടര്‍ന്ന് 22 ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏക സിവിൽ കോഡ്​ ചർച്ച ചെയ്യണം; ജനന നിയന്ത്രണത്തിന്​ നിയമം വേണമെന്ന് അജിത്​ പവാർ

0
മും​ബൈ: ഏ​ക സി​വി​ൽ കോ​ഡി​നെ കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്യേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നും ജ​ന​ന...

ഓസ്‌ട്രേലിയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക് സ്വന്തം

0
ഓസ്‌ട്രേലിയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്. നാലാം ട്വന്ററി 20 മത്സരത്തില്‍...

നിമിഷപ്രിയയെ യമനില്‍ സന്ദര്‍ശിക്കാന്‍ മാതാവിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല

0
ഡൽഹി: നിമിഷപ്രിയയെ യമനില്‍ സന്ദര്‍ശിക്കാന്‍ മാതാവിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല. യെമനില്‍ വധശിക്ഷയ്ക്ക്...

അയല്‍വാസിയുടെ ശല്യം മൂലം 30 വയസുകാരി ആത്മഹത്യ ചെയ്തതായി പരാതി

0
ഗുഡ്‍ഗാവ്: അയല്‍വാസിയുടെ ശല്യം കാരണം 30 വയസുകാരി സ്വന്തം വീടിനുള്ളില്‍ ജീവനൊടുക്കിയതായി...