ലൈഫ് കുടുംബസംഗമം; കോയിപ്രം ബ്ലോക്ക് യോഗം നാളെ
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ ബ്ലോക്ക്തല കുടുംബ സംഗമവും അദാലത്തും സംഘടിപ്പിക്കുന്നതിന് മുന്നോടിയായി നാളെ രാവിലെ 11ന് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
ലൈഫ് കുടുംബസംഗമം; റാന്നി ബ്ലോക്ക് യോഗം നാളെ
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ ബ്ലോക്ക്തല കുടുംബ സംഗമവും അദാലത്തും സംഘടിപ്പിക്കുന്നതിന് മുന്നോടിയായി നാളെ ഉച്ചകഴിഞ്ഞ് 2.30ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാജു എബ്രഹാം എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
ലൈഫ് കുടുംബസംഗമം; പന്തളം നഗരസഭ യോഗം നാളെ
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ നഗരസഭതല കുടുംബ സംഗമം സംഘടിപ്പിക്കുന്നതിന് മുന്നോടിയായി നാളെ രാവിലെ 10.30ന് പന്തളം നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
അടൂര്‍ താലൂക്ക് വികസന സമിതി യോഗം
അടൂര്‍ താലൂക്ക് വികസന സമിതിയോഗം നാളെ രാവിലെ 10.30ന് അടൂര്‍ താലൂക്ക് ഓഫീസില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
ജില്ലാതല ഏകോപന സമിതി യോഗം
ഏഴാമത് സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട ജില്ലാതല ഏകോപന സമിതിയുടെ ആദ്യ യോഗം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ടറേറ്റില്‍ എഡിഎമ്മിന്റെ ചേംബറില്‍ ചേരും.
ദര്‍ഘാസ്
ജില്ലാ സ്‌റ്റേഷനി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗത കയറ്റിറക്കു കരാറിനായി മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറം ഈ മാസം 29 ന് ഉച്ചയ്ക്ക് രണ്ടു വരെ ലഭിക്കും. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ന് ഉച്ചയ്ക്ക് രണ്ടുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2319493.
ഒ ബി സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്; ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന ഒ ബി സി പ്രീമെട്രിക് സ്്കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലെ ഗവണ്‍മെന്റ് / എയ്ഡഡ് സ്‌കൂളുകളില്‍ 2015-2016, 2016-2017,2017-2018 വര്‍ഷങ്ങളില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത ഒ ബി സി പ്രീമെട്രിക് വിദ്യാര്‍ഥികളുടെ ന്യൂനത പരിഹരിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ പ്രധാനധ്യാപകര്‍ ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അയക്കേണ്ട വിലാസം: മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാംനില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം -682 030, ഫോണ്‍ : 0484-2429130.
റേഷന്‍ വിതരണം
ജില്ലയിലെ എല്ലാ താലൂക്കുകളിലും ഡിസംബര്‍ മാസത്തെ വിതരണത്തിനായി അനുവദിച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് ഇന്ന് (4) വരെ റേഷന്‍ കടകളില്‍ നിന്നും ലഭ്യമാകും.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഈ വോട്ടര്‍ പട്ടികയില്‍ തിരുത്തലുകളോ, പരാതികളോ ഉണ്ടെങ്കില്‍ ഈ മാസം 15 വരെ ഉന്നയിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. പുറത്തിറക്കിയ കരട് വോട്ടര്‍പട്ടിക താലൂക്ക്/വില്ലേജ് ഓഫിസുകളില്‍ പരിശോധനയ്ക്കായി ലഭിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും (ceo.kerala.gov.in), കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ (electoralsearch.in) പോര്‍ട്ടലിലും പട്ടികയുടെ പകര്‍പ്പ് ലഭ്യമാണ്. പട്ടികയിലെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനോ, പുതുതായി പേരു ചേര്‍ക്കുന്നതിനോ, തടസങ്ങള്‍ ഉന്നയിക്കുന്നതിനോ ഈ വെബ്സൈറ്റുകള്‍ മുഖാന്തരം ഓണ്‍ലൈനായി അപേക്ഷിക്കാം.