കോഴഞ്ചേരിയില്‍ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീടിന്റെ മതിൽ അർധരാത്രിയിൽ പൊളിച്ചുമാറ്റി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീടിന്റെ മതിൽ അർധരാത്രിയിൽ പൊളിച്ചുമാറ്റി. കോഴഞ്ചേരി ടിബി ജംഗ്ഷന്‍ വാഴയിൽപ്പടി-സുബ്രഹ്മണ്യസ്വാമിക്ഷേത്രം റോഡിനുസമീപം താമസിക്കുന്ന കോലത്ത് തോളൂർ സാറാമ്മ ഫിലിപ്പ് (68) ആണ് ആറന്മുള പോലീസിൽ പരാതി നൽകിയത്. സംഭവത്തെപ്പറ്റി സാറാമ്മ പറയുന്നത് ഇങ്ങനെ: – ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ വീടിനുമുമ്പിൽകൂടി മണ്ണുമാന്ത്രിയന്ത്രം പോകുന്നത് കണ്ടു. വീടിനടുത്ത് മറ്റൊരു വീടിന്റെ പണിനടക്കുന്ന സ്ഥലത്തേക്ക് പോയതാണന്ന് കരുതി.

രാത്രി ഒരുമണിയോടടുത്ത് വലിയശബ്ദം കേട്ട് ജനാല തുറന്നപ്പോൾ വീടിന്റെ മതിൽ യന്ത്രം ഉപയോഗിച്ച് പൊളിക്കുന്നതാണ് കണ്ടത്. കതക് തുറന്ന് ഇതിനെ ചോദ്യം ചെയ്തപ്പോൾ യന്ത്രത്തിന്റെ ഡ്രൈവർ കമ്പിവടിയുമായി ആക്രമിക്കാൻ വന്നു. ഈ സമയം ഇതിനടുത്ത് സിപിഎം ലോക്കൽ കമ്മിറ്റിയംഗവും മറ്റ് രണ്ടുപേരും നിൽപ്പുണ്ടായിരുന്നു. ഇവരുടെ നതൃത്വത്തിലാണ് മതിൽ പൊളിച്ചത്. ഭയന്ന് വീട്ടിൽക്കയറിയ സാറാമ്മ ഭർതൃസഹോദരനെയും ബന്ധുക്കളെയും വിവരമറിയിച്ചു. ഇവർ വന്നശേഷം ആറന്മുള പോലീസിൽ പരാതി നൽകി. രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായും സാറാമ്മ പറയുന്നു. വീടിന്റെ മുൻവശത്തെ പഞ്ചായത്ത് റോഡ് വീതി കൂട്ടാനാണിത് ചെയ്തതെന്നാണ് ആക്ഷേപം. റോഡ് നിർമിച്ചപ്പോൾ ഭൂമി നൽകിയതാണ്. എന്നാൽ റോഡിന്റെ വലതുവശത്തുനിന്ന് ഭൂമി എടുത്തിട്ടുമില്ലെന്ന് ഇവർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...