കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍  ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്തി. സംഭവത്തിന് പിന്നാലെ ആറ്റിങ്ങല്‍ യൂണിറ്റിലെ മേധാവി എം എസ് മനോജിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മെയ് 2നാണ് യൂണിറ്റ് ഇന്‍സ്‌പെക്ടറായ എം എസ് മനോജ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയത്. ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കാണ് മനോജ് മദ്യപിച്ചെത്തിയത്. രാവിലെ അഞ്ച് മണിക്കുള്ള പരിശോധന നടത്തിയപ്പോള്‍ തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ചില സംശയങ്ങള്‍ തോന്നി. പിന്നീട് ജീവനക്കാര്‍ മനോജിനോട് സ്വയം ബ്രെത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ ഇതിന് തയ്യാറായില്ല. പിന്നീട് സമ്മര്‍ദം ഏറിയതോടെ ഇയാള്‍ പിന്‍വാതിലിലൂടെ അവിടെ നിന്ന് ഓടിപ്പോകുകയായിരുന്നു. പിന്നീട് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് എം എസ് മനോജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. പിന്നീട് സിഎംഡി ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ഡ്യൂട്ടി പാസും ഐഡി കാര്‍ഡും വാങ്ങിവെയ്ക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...

വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ...

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...

കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം

0
കൊല്ലം: കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു....