സൗദിയിലേക്ക് പോകുന്ന യുവാവിനെ കുടുക്കാൻ ശ്രമം ; സുഹൃത്തിനു കൈമാറാനായി നൽകിയ വസ്ത്രങ്ങൾക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

വണ്ടൂർ : വണ്ടൂരിൽ സൗദിയിലേക്ക് മടങ്ങാനിരുന്ന യുവാവിനെ ഉപയോഗിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. സുഹൃത്തിനുനൽകാനുള്ള വസ്ത്രങ്ങളാണെന്ന പേരിൽ കൈമാറിയ പൊതിക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചുവെച്ചതായാണ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വണ്ടൂർ ചെറുകോട് മുതീരിയിലെ നാലകത്ത് സൽമാനാണ് കബളിപ്പിക്കപ്പെടാനിരുന്നത്. അവധി കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങാനിരുന്ന സൽമാനെ ഒരു സുഹൃത്തിന് വസ്ത്രങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു യുവാവ് ബന്ധപ്പെടുകയായിരുന്നു. തുടർന്ന് കവറിലുള്ള സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. കവറിലുണ്ടായിരുന്ന കാർഗോ പാന്റ്സിന്റെയും ത്രീഫോർത്തിന്റെയും വിവിധ കീശകളിൽ ചെറിയ പൊതികളിലാക്കി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇത് ശ്രദ്ദയിൽപ്പെട്ട സൽമാൻ വിവരം സുഹൃത്തുക്കളെയും ജനകീയ കൂട്ടായ്മ പ്രവർത്തകരെയും അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് സൽമാൻ സൗദിയിലേക്ക് മടങ്ങിയത്. തുടർന്ന് സൽമാന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തറിലെ പ്രതിഷേധം : വിദ്യാർഥിക്കെതിരായ നടപടിയിൽ രൂക്ഷവിമർശനവുമായി ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക്...

പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത താങ്കളിൽനിന്ന് പൊതുജനം പ്രതീക്ഷിക്കുന്നുണ്ട് ; മന്ത്രി സണ്ണി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ...

ഇഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച്‌ പിണറായി വിജയൻ

0
ചെങ്ങന്നൂർ : കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത്...

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന

0
തിരുവനന്തപുരം : തിരുവനന്തപുരത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. സ്റ്റാർ ഹോട്ടലുകളടക്കം...