കടന്നലാക്രമണത്തില്‍ രണ്ട് പേര്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വെളിയന്നൂരില്‍ പരുന്ത് കടന്നല്‍ കൂടില്‍ ഇടിച്ചതിനെ തുടര്‍ന്ന് കടന്നല്‍ കൂട് ഇളകി കടന്നലാക്രമണത്തില്‍ രണ്ട് പേര്‍ ആശുപത്രിയില്‍. വെളിയന്നൂര്‍ കവലയുടെ സമീപം പുരയിടത്തിലെ വലിയ ആഞ്ഞിലിമരത്തിലുണ്ടായ കടന്നല്‍ക്കൂട്ടിലാണ് ഇന്നലെ പരുന്തടിച്ചത്. കൂടിളകിയതോടെ കടന്നലുകള്‍ നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു. വെളിയന്നൂര്‍ ജംക്ഷനു സമീപത്തും കുഴിപ്പാനിമല ഭാഗത്തുമാണ് കടന്നലുകള്‍ പറന്നെത്തിയത്.

ഭിന്നശേഷിക്കാരിയായ യുവതി ഉള്‍പ്പെടെ 2 പേര്‍ക്ക് കടന്നലിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റ മുപ്പതുകാരിയായ ജയ്‌മോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന യുവതിക്കാണ് കടന്നല്‍ക്കുത്തേറ്റത്. ജയ്‌മോളെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവറേയും കടന്നലുകള്‍ ആക്രമിച്ചു. ഓട്ടോ ഡ്രൈവറായ ഷാജിയുടെ മുഖത്തും ശരീര ഭാഗങ്ങളിലും കുത്തേറ്റത്. ജയ്‌മോളുടെ മുഖത്തും ശരീരത്തിലും കടന്നല്‍ കുത്തേറ്റിട്ടുണ്ട്. ഈ മേഖലയില്‍ കടന്നലിന്റെ ആക്രമണം ഉണ്ടാവുന്നത് ആദ്യ സംഭവമല്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ തന്നെ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കടന്നലാക്രമണത്തില്‍ പരിക്കേറ്റിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...