അരുവാപ്പുലം പഞ്ചായത്തില്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിന്നും ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ വാതില്‍പടി ശേഖരണത്തിലൂടെ സംഭരിച്ച പ്ലാസ്റ്റിക്ക് അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ഏറെക്കാലമായി കല്ലേലി ടര്‍ഫ് കോര്‍ട്ടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന എം.സി.എഫിലും സമീപ പ്രദേശങ്ങളിലുമായി സംഭരിച്ചിരുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്യുന്നത്. മാലിന്യ നീക്കത്തിനായി ക്ലീന്‍ കേരള കമ്പനിയുമായി ഗ്രാമപഞ്ചായത്ത് കരാര്‍ വെച്ചിരുന്നു. ക്ലീന്‍ കേരള കമ്പനി കൃത്യമായും സമയബന്ധിതമായും നീക്കം ചെയ്യാത്തതിന തുടര്‍ന്ന് എം.സി.എഫിലും പരസരത്തും വലിയ മാലിന്യക്കൂമ്പാരം രൂപപ്പെട്ടിരുന്നു.

ഗ്രാമപഞ്ചായത്തിലെ എം.സി.എഫ് നിറഞ്ഞതിനാല്‍ മിനി എം.സി.എഫുകളില്‍ നിന്നും അജൈവ മാലിന്യം എത്തിക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായിരുന്നു. കരാര്‍ വെച്ച കമ്പനി അധികൃതരോട് പലപ്രാവശ്യം നേരിട്ട് ബന്ധപ്പെട്ടിട്ടും മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ക്ലീന്‍ കേരള കമ്പനിയുമായുള്ള കരാര്‍ റദ്ദ് ചെയ്ത് പുതിയ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് മാലിന്യ നീക്കം സാധ്യമായത്.

എം.സി.എഫിലെ മാലിന്യ നീക്കം പൂര്‍ത്തിയായതിന് ശേഷം 15 വാര്‍ഡുകളിലെ മിനി എം.സി.എഫുകളില്‍ ശേഖരിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും പൂര്‍ണ്ണമായി നീക്കം ചെയ്യുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രേഷ്മ അറിയിച്ചു. ഹരിത കര്‍മ്മസേന അംഗങ്ങളുടെ നേതൃത്വത്തിലാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എസ്. സന്തോഷ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജി. ശ്രീകുമാര്‍, വികസന സ്റ്റാന്‍റിഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സ്മിത സന്തോഷ്, അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി. തോമസ് എന്നിവര്‍ എം.സി.എഫ്. സന്ദര്‍ശിച്ച് പ്ലാസ്റ്റിക് മാലിന്യ നീക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...