Tuesday, April 23, 2024 9:14 pm

കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ ഗ്രാജ്വേറ്റ് മറൈന്‍ എന്‍ജിനിയറിങ് പരിശീലനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ് മറൈൻ എൻജിനിയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഗ്രാജ്വേറ്റ് മറൈൻ എൻജിനിയറിങ് ട്രെയിനിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് (ഡി.ജി.എസ്.) അംഗീകാരമുള്ള കോഴ്സിലേക്ക് എൻജിനിയറിങ്ങിൽ 50 ശതമാനം മാർക്കോടെയുള്ള, മെക്കാനിക്കൽ /മറ്റ് സ്ട്രീമുകളോടെയുള്ള മെക്കാനിക്കൽ, നേവൽ ആർക്കിടെക്ചർ മറ്റു സ്ട്രീമുകളോടെയുള്ള നേവൽ ആർക്കിടെക്ചർ, മറൈൻ എൻജിനിയറിങ് (ഡി.ജി.എസ്. ഇതര, എ.ഐ.സി.ടി.ഇ /യു.ജി.സി അംഗീകൃതം) എന്നിവയിലെ ബിരുദധാരികൾക്ക് അപേക്ഷിക്കാം.

10 ലോ 12 ലോ ഇംഗ്ലീഷിലും 50 ശതമാനം മാർക്ക് വേണം. പ്രായപരിധി 2022 ജനുവരി ഒന്നിന് 28 വയസ്സ്. പ്രവേശന സമയത്ത് ഇന്ത്യൻ പാസ്പോർട്ട് വേണം. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.cochinshipyard.com ലെ മറൈൻ എൻജിനിയറിങ് ലിങ്കിലെ പ്രോഗ്രാമിന്റെ ജോയനിങ് ഇൻസ്ട്രക്ഷൻസ് എന്നതിൽ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ് വഴി ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ്, മറൈൻ എൻജിനിയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ്, കൊച്ചി : 682020 എന്ന വിലാസത്തിലോ [email protected] വഴിയോ നവംബർ 30 നകം ലഭിക്കണം. ജനുവരി ഒന്നിന് കോഴ്സ് തുടങ്ങും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 26ന് അവധി

0
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്തെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ മദ്യനിരോധനം ഏര്‍പ്പെടുത്തി

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം നാളെ...

ലോക്സഭാ തെരഞ്ഞെടുപ്പ് : 24 വൈകിട്ട് ആറു മുതല്‍ 27 പുലര്‍ച്ചെ ആറു വരെ...

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന 24...

പെരുമ്പെട്ടി സെൻ്റ് തോമസ് പടിയിൽ നടപാലം തകർന്നു വീണു

0
മല്ലപ്പളളി : പെരുമ്പെട്ടി സെൻ്റ് തോമസ് പടിക്കു സമീപം നടപാലം...