ചാവക്കാട് : ഒരുമനയൂരില്‍ കുട്ടികളുള്‍പ്പടെ 10 പേര്‍ക്ക് കടന്നല് കുത്തേറ്റു. മുത്തന്മാവ് കൂനംപുറത്ത് വീട്ടില്‍ വാസുവിന്റ ഭാര്യ ശാരിക (38), മക്കളായ അതീന്ദ്രദേവ് (ഏഴ്), അഭിനവ് ദേവ് (മൂന്ന്), കുമ്പളത്തറ വീട്ടില്‍ സുരേന്ദ്രന് മകന് നവനീത് (13), പ്രദേശവാസികളായ ഉണ്ണികൃഷ്ണന് (52), ബാലന് (53), തങ്കമണി (46), മണി, രാജന് (45), എടക്കളത്തൂര്‍ റൈജു (47) എന്നിവര്‍ക്കാണ് കുത്തേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുത്തന്മാവ് സെന്ററിന് കിഴക്ക് എ.കെ.ജി റോഡിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കാണ് ആദ്യം കടന്നല് കുത്തേറ്റത്. കുത്തേറ്റ കുട്ടികള്‍ നിലവിളിച്ച് വീടുകളിലേക്ക് ഓടിയെത്തുകയും ഇവര്‍ക്ക് പിന്നാലെ പറന്നെത്തിയ കടന്നലുകള്‍ വീട്ടുകാരെ ആക്രമിക്കുകയുമായിരുന്നു. വീടുകളിലേക്ക് പറന്നെത്തിയ കടന്നലുകളെ ഓല വീശിയാണ് അകറ്റിയത്. പരിക്കേറ്റവരെ ചികിത്സക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ചാവക്കാട് ഒരുമനയൂരില്‍ കുട്ടികളുള്‍പ്പടെ 10 പേര്‍ക്ക് കടന്നല് കുത്തേറ്റു
RECENT NEWS
Advertisment