വാഴവെട്ടൽ : കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്.ഇ.ബി വാഴ വെട്ടിനിരത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കര്‍ഷകന് നഷ്ടപരിഹാരം നല്‍കണമെന്നും നിയമസഭയില്‍ അവതരിപ്പിച്ച് സബ്മിഷനില്‍ അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരെയും കര്‍ഷകരെ സ്നേഹിക്കുന്നവരെയും വേദനയിലാഴ്ത്തിയ സംഭവമാണ് എറണാകുളം വാരപ്പെട്ടി കാവുംപുറത്ത് നടന്നത്. 220 കെ.വി ലൈനിന് താഴെ തോമസ് എന്ന കര്‍ഷകന്‍ കൃഷിയിറക്കിയ നൂറു കണക്കിന് വാഴകളാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഒരു മുന്നറിയിപ്പുമില്ലാതെ വെട്ടിനശിപ്പിച്ചത്.

വാഴ വെട്ടുന്നതിന് പകരം ഉയരത്തില്‍ പോകേണ്ട 220 കെ.വി ലൈന്‍ താഴേയ്ക്ക് വന്നതായിരുന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നന്നാക്കേണ്ടിയിരുന്നത്. ഓണക്കാലത്ത് വില്‍പനയ്ക്ക് വയ്ക്കേണ്ടിയിരുന്ന നാനൂറോളം വാഴകളാണ് മനസാക്ഷിയുമില്ലാതെ വെട്ടിമാറ്റിയത്. സ്വര്‍ണം പണയപ്പെടുത്തി ലഭിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് ആ കര്‍ഷകന്‍ പമ്പ് സെറ്റ് സ്ഥാപിച്ചത്. കടം വാങ്ങിയാണ് വാഴ തൈകള്‍ വാങ്ങിയത്. ഓണമാകുമ്പോള്‍ വാഴക്കുലകള്‍ വിറ്റ് കടം വീട്ടാമെന്ന പ്രതീക്ഷയില്‍ ഇരിക്കുമ്പോഴാണ് വെട്ടിനിരത്തില്‍ നടത്തിയത്. ഇത്തരം കുറ്റം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണന്നും വി.ഡി സതീശന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...