പത്തനംതിട്ട : കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിലെ കൗൺസിലർ ജെറി അലക്സ്. സുമനസ്സുകളുടെ സഹായത്തോടെ വാർഡിലെ മുഴുവൻ കുടുംബങ്ങളിലും പച്ചക്കറി കിറ്റുകള്‍ എത്തിച്ചുകഴിഞ്ഞു. 400 കിറ്റുകളാണ് കഴിഞ്ഞദിവസം വീടുകളില്‍ എത്തിച്ചത്.
മുൻ കൗൺസിലർ ബിജിമോൾ മാത്യു, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ മോനി വർഗീസ്, എ.ഡി.എസ് ഭാരവാഹികളായ സന്ധ്യാ പനയ്ക്കൽ, ഉഷ ചന്ദ്രൻ, പ്രവീണ മനോജ്, അംഗൻവാടി ജീവനക്കാരായ ശാന്ത കുമാരി, ഗിരിജ, സന്നദ്ധ പ്രവർത്തകരായ മിഥുൻ. എം. കേശ്, നിതിൻ, ആദർശ്, ജോജി, അഖിൽ, രാഹുൽ, നിതിൻ എ, കേശ്, റെജി അലക്സ്, ജോസ് കുട്ടി മുരുപ്പേൽ എന്നിവർ കിറ്റുകൾ തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും നേതൃത്വം നൽകി.