ജാഗ്രത പുലര്‍ത്തണം : ജില്ലയില്‍ മൂന്നു ദിവസം മഞ്ഞ അലര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വേനല്‍ മഴയോട് അനുബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് മേയ് 29,30,31 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ (64.5 എംഎം മുതല്‍ 115.5 എംഎം വരെ) പെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കാറ്റ്, ഇടി മിന്നല്‍ എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ജില്ലാ തല, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍: ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ -0468-2322515. ജില്ലാ കളക്ടറേറ്റ് -0468-2222515. താലൂക്ക് ഓഫീസ് അടൂര്‍-04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി -0468-2222221. താലൂക്ക് ഓഫീസ് കോന്നി -0468-2240087. താലൂക്ക് ഓഫീസ് റാന്നി -04735-227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല-0469-2601303.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...