കുതിരക്കച്ചവടത്തിനും കാലുമാറ്റ രാഷ്ട്രീയത്തിനുമെതിരായ താക്കീത് : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുതിരക്കച്ചവടത്തിലൂടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം അട്ടിമറിച്ച ഇടതുപക്ഷ മുന്നണിക്കേറ്റ തിരിച്ചടിയാണ് കോണ്‍ഗ്രസിലെ എം.വി. അമ്പിളി പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ഉണ്ടായതെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഭൂരിപക്ഷമുണ്ടായിരുന്ന യു.ഡി.എഫിലെ ഒരംഗത്തെ അധാര്‍മ്മീകമായ മാര്‍ഗ്ഗത്തിലൂടെ കാലുമാറ്റി എല്‍.ഡി.എഫില്‍ എത്തിച്ച് ഭരണം നേടിയ സി.പി.എമ്മിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അയോഗ്യതാ വിധിയിലൂടെ മുഖം നഷ്ടപ്പെടുകയും ഇപ്പോള്‍ യു.ഡി.എഫ് അംഗം പ്രസിഡന്‍റായതോടുകൂടി അവരുടെ മുഖം കൂടുതല്‍ വികൃതമാവുകയും ചെയ്തിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിച്ച് പല ഭരണ സമിതികളും പിടിച്ചെടുക്കുവാന്‍ നേതൃത്വം കൊടുത്ത സി.പി.എം ജില്ലാ നേതൃത്വം ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എം.വി. അമ്പിളിയെ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലും നേതാക്കളും അഭിനന്ദിച്ചു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം എം.എല്‍.എ ക്കും സി.പി.എമ്മിനുമേറ്റ കടുത്ത പ്രഹരമാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. യു.ഡി.എഫ് ന് ഭൂരിപക്ഷമുണ്ടായിരുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണത്തെ പണവും അധികാരവും ഉപയോഗിച്ച് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ എം.എല്‍.എയും സി.പി.എം നേതൃത്വവും ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...