ഇ-കെവൈസി ആഗസ്റ്റ് 15-നകം പൂർത്തിയാക്കിയില്ലെങ്കിൽ സിലിണ്ടർ വിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി അടുത്തു. ആഗസ്റ്റ് 15-നകം ബയോമെട്രിക് വിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും മുന്നറിയിപ്പ് നൽകി. വ്യാജ കണക്ഷനുകളും ഒരേ വ്യക്തിയുടെ പേരിലുള്ള ഒന്നിലധികം ഗ്യാസ് കണക്ഷനുകളും കണ്ടെത്തി ഒഴിവാക്കാനും അർഹരായ ഉപഭോക്താക്കൾക്ക് മാത്രം സബ്‌സിഡി ആനുകൂല്യങ്ങൾ ഉറപ്പുവരുത്താനുമാണ് പെട്രോളിയം മന്ത്രാലയം ഈ നടപടി ശക്തമാക്കിയത്.

നിശ്ചിത സമയപരിധിക്കുള്ളിൽ വെരിഫിക്കേഷൻ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് തുടർന്ന് വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ വാങ്ങേണ്ടിവന്നേക്കാം. കൂടാതെ പ്രധാൻ മന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന എൽ.പി.ജി സബ്‌സിഡിയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും. എന്നാൽ നേരത്തെ തന്നെ ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കിയിട്ടുള്ള ഉപഭോക്താക്കൾ വീണ്ടും ഈ നടപടിക്രമങ്ങൾ ചെയ്യേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...