തിരുവനന്തപുരം: നവംബറിലും കേരളത്തില്‍ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചന പ്രകാരം കേരളത്തിൽ നവംബർ മാസത്തിൽ പൊതുവേ സാധാരണ/ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ മേഖലയിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. വടക്കൻ ജില്ലകളിൽ ചില ഭാഗങ്ങളിൽ സാധാരണയോ അതിൽ കൂടുതലോ ചില മേഖലയിൽ സാധാരണയിൽ കുറവ് മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. അതേസമയം, കേരളത്തിലെ ശക്തമായ മഴയ്ക്ക് താൽക്കാലിക ശമനം ഉണ്ടാവുമെന്നാണ് അറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്നും നാളെയും സംസ്ഥാനത്ത് മഴ ശമിക്കുമെന്നാണ് വ്യക്തമാകുന്നത്. എന്നാൽ മൂന്നാം തിയതി മുതൽ മഴ ശക്തമാകുമെന്നും കാലാവസ്ഥ അറിയിപ്പ് സൂചന നൽകിയിട്ടുണ്ട്. നവംബർ 1, 2 തിയതികളിൽ സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ അലർട്ട് പോലും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ നവംബർ 3, 4 തിയതിൽ കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
നവംബറിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്
RECENT NEWS
Advertisment