ഉപഭോക്തൃ വിധി പ്രകാരം 5,95,000 രൂപ നൽകിയില്ല, പ്രവാസി ചിട്ട്സ് സിണ്ടിക്കേറ്റ് ഉടമക്ക് വാറണ്ട്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഉപഭോക്തൃ വിധി പ്രകാരം 5,95,000 രൂപയും പലിശയും നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ തൃശൂർ ഏങ്ങണ്ടിയൂര്‍ പ്രവാസി സിണ്ടിക്കേറ്റ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്. ചാവക്കാട് കറുപ്പം വീട്ടിൽ ഷംസുദീൻ കെ.വി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഉപഭോക്തൃ കോടതിയുടെ വാറണ്ട്. ഷംസുദീൻ കുറിപ്രകാരം സംഖ്യ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 5,70,000 രൂപയും 12% പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി പ്രകാരം സംഖ്യ നൽകണമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നതു്. എന്നാല്‍ കുറി കമ്പനി ഉടമ കോടതിവിധി അവഗണിക്കുകയായിരുന്നു.

വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഷംസുദീൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാനും ഒരു ലക്ഷം രൂപ പിഴ വിധിക്കുവാനും ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജിയിൽ വാദം കേട്ട പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി പോലീസ് മുഖേനെ എതിർകക്ഷിക്ക് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...