ഡൽഹി പോലീസിന്റെ കസ്റ്റഡി പീഡനം തുറന്നുകാട്ടി അഭിജീത് ദീപ്കെ ; മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞിട്ടും ബന്ധപ്പെടാൻ അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മുത്തശ്ശി മരിച്ച വിവരം കൃത്യമായി അറിയിച്ചെന്ന വാദവുമായി രംഗത്തെത്തിയ ദില്ലി പോലീസിനെതിരെ സി ജെ പി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ രൂക്ഷ വിമർശനം. മരണ വിവരം അറിയിച്ചപ്പോൾ ബന്ധുക്കളോട് ഒരു മിനിറ്റ് സംസാരിക്കാൻ ഫോൺ തരാൻ ആവശ്യപ്പെട്ടെങ്കിലും തന്നില്ലെന്ന ഗുരുതര ആരോപണമടക്കം ഉന്നയിച്ചാണ് ദീപ്കെ രംഗത്തെത്തിയത്. പുലർച്ചെ മൂന്നരയ്ക്കാണ് പോലീസ് അച്ഛനോട് സംസാരിക്കാൻ ഫോൺ തന്നതെന്നും അദ്ദേഹം വിവരിച്ചു. വലിയ ട്രോമയാണ് തനിക്ക് ദില്ലി പോലീസിൽ നിന്നുണ്ടായതെന്നും ദീപ്കെ വിവരിച്ചു. കസ്റ്റഡിയിലിരിക്കെ അഭിഭാഷകനോടും സംസാരിക്കാൻ അനുവദിച്ചില്ലെന്നും ദീപ്കെ വെളിപ്പെടുത്തി.

ദില്ലിയിലെ പൊലീസുകാർ യൂണിഫോമിട്ട ​ഗുണ്ടകളാണെന്നും അമിത്ഷാ ആണ് അവരെ ​ഗുണ്ടകളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. മോദിയുടെയും ഷായുടെയും ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നും ഒരുതവണയല്ല നൂറുതവണ ജയിലിലടച്ചാലും പ്രക്ഷോഭം തുടരുമെന്നും സി ജെ പി സ്ഥാപകൻ വ്യക്തമാക്കി. രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യത്തിന് അന്ത്യംകുറിക്കുകയാണ് സി ജെ പിയുടെ ലക്ഷ്യമെന്നും ദീപ്കെ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇന്നലെ ദില്ലിയിലേക്ക് എത്തിയപ്പോൾ വിമാനത്തിനുള്ളിൽ വച്ചാണ് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടയിലാണ് ദീപ്കെയും മുത്തശ്ശി മരണപ്പെട്ടത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമ്പാശ്ശേരി അപകടത്തിൽ കർശന നടപടി വേണം ; ഉമാ തോമസ് എം.എൽ.എ

0
കൊച്ചി: നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തില്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര എംഎല്‍എ...

ഓടുന്ന വാഹനത്തിൽ ഡൽഹി പോലീസ് നടത്തിയ മർദനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ എ റഹീം...

0
ഡൽഹി: ഓടുന്ന വാഹനത്തിൽ ഡൽഹി പോലീസ് നടത്തിയ മർദനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്...

​”ഇടിവള കൊണ്ട് അടിച്ചു, തെറിവിളിച്ചു”; പൊലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി എസ്എഫ്ഐ

0
പാലക്കാട്: ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയിൽവേ സ്റ്റേഷൻ മാർച്ചിനിടെ മദ്യപിച്ചുവന്ന...

റിയാദിൽ വീണ്ടും മിസൈൽ ആക്രമണം ; കിങ് ഖാലിദ് എയർപോർട്ടിൽ സുരക്ഷാ ഭീഷണി രൂക്ഷം,...

0
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും...