ഉഗ്രശബ്ദത്തോടെ ശുചിമുറി മാലിന്യ ടാങ്ക് പൊട്ടിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : തെന്മലയില്‍ ഉഗ്രശബ്ദത്തോടെ ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു. സ്ഫോടനമെന്ന ആശങ്കയില്‍ നാട്ടുകാര്‍ ഓടിമാറി. തെന്മല ബവ്റിജസ് കോര്‍പറേഷന്‍ മദ്യശാലയ്ക്കു സമീപത്തെ ലോഡ്ജിന്റെ ഉപയോഗശൂന്യമായ ടാങ്കാണു പൊട്ടിത്തെറിച്ചത്. ഏകദേശം 75 വര്‍ഷം പഴക്കമുള്ള ടാങ്കാണിത്. പൊട്ടിത്തെറിയുടെ ശബ്ദം നാലര കിലോമീറ്റര്‍ അകലെ ഉറുകുന്ന് പാണ്ഡവന്‍പാറയില്‍ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു. ലോഡ്ജിന്റെ സമീപത്തെ വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശുചിമുറി മാലിന്യ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നും ദുരൂഹതകളില്ലെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ ; ഭാര്യയെ കാണാനില്ല ; അന്വേഷണം

0
ബെംഗളൂരു: നാല് വയസ് പ്രായമുള്ള മകനും 34കാരനുമായ അച്ഛനും വീട്ടിൽ മരിച്ച...

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...