ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 16 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഷറഫുദ്ധീന്‍, അക്ഷയ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.ഇവരുടെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ സൂക്ഷിച്ചത്. എക്സൈസും റെയില്‍വേ സംരക്ഷണ സേനയും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം ആലുവയില്‍ കോടികളുടെ ലഹരിമരുന്ന് പിടികൂടിയിരുന്നു. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൂന്ന് കിലോയിലധികം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. മംഗള എക്സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്ന മയക്കുമരുന്ന് തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളില്‍ ഒളിപ്പിച്ചാണ് പ്രതികള്‍ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. പുതുവത്സരാഘോഷങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്ന് യുവാക്കള്‍ വെളിപ്പെടുത്തി. മൂന്ന് കോടിയിലധികം വിലവരുന്ന ലഹരിമരുന്നാണ് ആലുവയില്‍ നിന്നും പിടികൂടിയത്. ക്രിത്സമസ് പുതുവത്സരാഘോഷങ്ങള്‍ ലക്ഷ്യമിട്ട് വന്‍ തോതില്‍ മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകുന്നുണ്ടെന്നാണ് എക്സൈസ് പറയുന്നത്. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...