മാലിന്യ ശേഖരണ ബോധവത്ക്കരണത്തിനായി ജില്ലാകളക്ടര്‍ നേരിട്ടിറങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കൊപ്പം മാലിന്യശേഖരണത്തിന് എത്തിയ ജില്ലാ കളക്ടറെ കണ്ടപ്പോള്‍ വീട്ടുകാര്‍ ആദ്യമൊന്ന് ഞെട്ടി. ശനിയാഴ്ച മൈലപ്ര ആറാം വാര്‍ഡിലാണ് മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയത്. തങ്ങളുടെ കൂട്ടത്തില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തിയപ്പോള്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും ആവേശമായി.

കേരളത്തിലെ ഖരമാലിന്യ സംസ്‌കരണരംഗത്ത് നിര്‍ണായക സാന്നിധ്യമാണ് ഹരിത കര്‍മ്മ സേന. ഉറവിടത്തില്‍ തരം തിരിച്ച് വൃത്തിയാക്കിയ അജൈവ മാലിന്യ ശേഖരണം, ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിനുള്ള സാങ്കേതിക സഹായവും ഉപാധികളും ലഭ്യമാക്കല്‍ എന്നീ സേവനങ്ങളാണ് ഇവര്‍ ചെയ്യുന്നത്. ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്.
മാലിന്യസംസ്‌കരണം കേരളസര്‍ക്കാരിന്റെയും പൊതുജനങ്ങളുടേയും മുന്‍ഗണനാവിഷയമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

ഉറവിട മാലിന്യ സംസ്‌കരണമാണ് അതില്‍ ഏറ്റവും പ്രധാനം. ഈ പ്രവര്‍ത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് ഹരിതകര്‍മ്മസേന. നമ്മുടെ ജീവിതത്തെയും സമൂഹത്തേയും മാലിന്യമുക്തമാക്കുന്ന പരിപാവനമായ കര്‍മ്മമാണ് ഹരിതകര്‍മ്മസേന ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാന്‍ എല്ലാ കുടുംബങ്ങളും സഹകരിക്കണം. മാലിന്യശേഖരണത്തിനായി മാസത്തിലൊരിക്കല്‍ വീടുകളിലെത്തുന്ന സേനാംഗങ്ങള്‍ക്ക് മാലിന്യങ്ങള്‍ തരംതിരിച്ച് നല്‍കണം. ഹരിതകര്‍മ്മസേനയുടെ കാര്‍ഡുകളിലോ ക്യു ആര്‍ കാര്‍ഡ് സഹിതമുള്ള ഹരിതമിത്രം ആപ്പിലോ മാലിന്യശേഖരണത്തിന്റെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും യൂസര്‍ഫീ നല്‍കണമെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി ഒത്തുചേര്‍ന്ന് സമ്പൂര്‍ണ ശുചിത്വ ജില്ലയായി പത്തനംതിട്ടയെ മാറ്റണമെന്നും കളക്ടര്‍ പറഞ്ഞു.

മൈലപ്ര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിനു പുറമേ പത്തനംതിട്ട മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡിലെ കടകളിലും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കൊപ്പം ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. മൈലപ്ര ആറാം വാര്‍ഡ് അംഗം ശോശാമ്മ, എട്ടാം വാര്‍ഡ് അംഗം സാജു മണിദാസ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിസ റഹ്‌മാന്‍, ജില്ലാ ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ അതുല്‍ സുന്ദര്‍, സോഷ്യല്‍ എക്‌സ്‌പേര്‍ട്ട് എം.ബി. ശ്രീവിദ്യ, മോണിറ്ററിംഗ് എക്‌സ്‌പേര്‍ട്ട് ലക്ഷ്മി പ്രിയദര്‍ശിനി, എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ആതിര വിജയന്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

END ———————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത്...

0
കൽപ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ...

പാലാ നഗരസഭയിലെ കലഹം ; യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങി എൽഡിഎഫ്

0
പാലാ: പാലാ നഗരസഭയിലെ കലഹം കലങ്ങിമറിയുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന്...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തയ്യാറാക്കിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന്...

0
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തയ്യാറാക്കിയതിൽ തനിക്ക്...

വീണ്ടും ചാന്ദിപുര വൈറസ് : ഗുജറാത്തിൽ മൂന്നുകുട്ടികൾ മരിച്ചു

0
അഹമ്മദാബാദ് : ഗുജറാത്തിൽ വീണ്ടും ഭീതിപടർത്തി ചാന്ദിപുര വൈറസ്. പഞ്ച്മഹൽ ജില്ലയിൽ...