തളിപ്പറമ്പ് കരിമ്പം ഫാമിലെ മൂന്നോളം സ്ഥലത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : കരിമ്പം ഫാമിലെ മൂന്നോളം സ്ഥലത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചാമത്തെ തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നത് പതിവായതോടെ പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. തളിപ്പറമ്പ് – ഇരിട്ടി സംസ്ഥാനപാതയോരത്തെ കരിമ്പം ഫാമിനുള്ളിലൂടെ ഒഴുകുന്ന രണ്ട് തോടുകളിലാണ് വന്‍തോതില്‍ കക്കൂസ് മാലിന്യം തള്ളിയത്. നേരത്തേ നാലുതവണ മാലിന്യം തള്ളിയതിനെ തുടര്‍ന്ന് ഫാമിലെ ജീവനക്കാര്‍ ജാഗ്രതയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ടാങ്കര്‍ ലോറിയില്‍ എത്തിച്ചാണ് മാലിന്യം തള്ളിയത്. ഫാം ബംഗ്ലാവില്‍ കാവലിലുണ്ടായിരുന്ന ജീവനക്കാരന്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ടാങ്കര്‍ ലോറി മാലിന്യം തുറന്നുവിടുന്നത് കണ്ടത്. ഓടിവരുമ്പോഴേക്കും ടാങ്കര്‍ ഓടിച്ചുപോയി.

വ്യത്യസ്ത സമയങ്ങളിലായി മൂന്ന് ടാങ്കറുകളെത്തി മാലിന്യം തള്ളിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോള്‍ ടാങ്കറുകള്‍ പോകുന്ന ദൃശ്യം കണ്ടെത്തിയെങ്കിലും രാത്രിയായതിനാല്‍ നമ്പര്‍ വ്യക്തമല്ല. ഫാമിലെ ജൈവ വൈവിധ്യ കേന്ദ്രത്തിലേക്കും അവിടെനിന്ന് കരിമ്പം പുഴയിലേക്കുമാണ് മാലിന്യം ഒഴുകിയെത്തുക. ഫാം തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലാണ് മാലിന്യം തള്ളല്‍ തുടരുന്നത്. കക്കൂസ് മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ ജില്ല പഞ്ചായത്തിനോട് അഭ്യര്‍ഥിച്ചതായും സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയതായും കുറുമാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...