മുണ്ടക്കയം: മുണ്ടക്കയം, എരുമേലി ഭാഗങ്ങളില്‍ പുറത്തു നിന്ന് മാലിന്യം കൊണ്ട് വന്ന് നിക്ഷേപിക്കുന്നതായി പരാതി. മുണ്ടക്കയം – എരുമേലി പാതയിലെ കണ്ണിമല തേക്കിന്‍ കൂപ്പിന് സമീപത്തെ മുളങ്കാടുകളിലാണ് വന്‍തോതില്‍ മാലിന്യം തള്ളിയിരിക്കുന്നത്. മുണ്ടക്കയം – കോരുത്തോട് പാതയിലെ വണ്ടന്‍പതാല്‍ വനംവകുപ്പ് സ്റ്റേഷന്‍ സമീപത്തെ തേക്ക് പ്ലാന്റേഷന്‍, മുണ്ടക്കയം – പറത്താനം റോഡിലെ വെട്ടുകല്ലാംകുഴി, പുത്തന്‍ചന്ത – മൈക്കോളജി റോഡിലെ ശ്മശാന ഭാഗം, മുണ്ടക്കയം ബൈപ്പാസ് റോഡിലെ മണിമലയാറിന്റെ തീരങ്ങള്‍ എന്നിവിടങ്ങളിലും സമാനസ്ഥിതിയാണ്. പൈങ്ങനയില്‍ നിന്ന് മുണ്ടക്കയം ബൈപ്പാസ് തുടങ്ങുന്ന പാലത്തിന് സമീപമാണ് ഇപ്പോള്‍ സ്ഥിതി രൂക്ഷം. ശക്തമായ മഴ പെയ്താല്‍ കൂടിക്കിടക്കുന്ന മാലിന്യം മണിമലയാറ്റിലെത്തിച്ചേരും. രാത്രികാലങ്ങളിലാണ് മാലിന്യനിക്ഷേപം കൂടുതല്‍.
മുണ്ടക്കയം, എരുമേലി ഭാഗങ്ങളില്‍ പുറത്തു നിന്ന് മാലിന്യം കൊണ്ട് വന്ന് നിക്ഷേപിക്കുന്നതായി പരാതി
RECENT NEWS
Advertisment



























