വഴിയരികില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ പാലക്കാട് നഗരസഭയിലെ ജീവനക്കാര്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വഴിയരികില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ പാലക്കാട് നഗരസഭയിലെ ജീവനക്കാര്‍ക്കെതിരെ നടപടി. ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഇതിന് പുറമേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് മെമ്മോയും നല്കി.കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗരസഭയിലെ ജീവനക്കാര്‍ ഒരു വിവാഹ വീട്ടില്‍ നിന്നും ശേഖരിച്ച മാലിന്യം യാക്കര തിരുനെല്ലായി ബൈപ്പാസിലെ റോഡരികില്‍ തള്ളിയത്. പരിസര ശുചിത്വം ഉറപ്പാക്കേണ്ടവര്‍ തന്നെ റോഡില്‍ മാലിന്യം തള്ളുന്നത് ചിലര്‍ മൊബൈലില്‍ വീഡിയോ എടുത്തു. ഇത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്.

മാലിന്യനിര്‍മാര്‍ജ്ജന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ആറ് ജീവനക്കാരെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ പിഴവ് വരുത്തിയതിനാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് മെമ്മോ നല്‍കിയത്. എന്നാല്‍ പിന്നീട് എടുത്തു മാറ്റുന്നതിനായി തത്ക്കാലത്തേക്ക് യാക്കര ഭാഗത്ത് മാലിന്യം റോഡരികില്‍ ഇടുകയാണ് ചെയ്തത് എന്നാണ് നടപടി നേരിട്ട ജീവനക്കാരുടെ വിശദീകരണം.ജീവനക്കാര്‍ റോഡരികില്‍ തള്ളിയ മാലിന്യം നഗരസഭ നീക്കം ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ചെയര്‍പേഴ്‌സന്‍ പ്രിയ അജയന്‍ പറഞ്ഞു. നിലയില്‍ രാത്രികാലങ്ങളില്‍ പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ നഗരസഭയില്‍ പ്രത്യേക സ്‌ക്വാഡ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...