ഏലൂര്‍ വ്യവസായ മേഖലയിൽ നിന്ന് പെരിയാറിലേക്ക് മാലിന്യമൊഴുക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഏലൂര്‍ വ്യവസായ മേഖലയിൽ നിന്ന് പെരിയാറിലേക്ക് മാലിന്യമൊഴുക്കി. രാവിലെ ഏഴുമണിക്കാണ് നാട്ടുകാര്‍ പുഴയിൽ പത കണ്ടത്. കുടിവെള്ള പദ്ധതിക്ക് കൂടി ആശ്രയിക്കുന്ന പുഴയിലാണ് മാലിന്യം തള്ളുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സംവിധാനം ഉണ്ടായിരിക്കെയാണ് മാലിന്യം തള്ളൽ. പെരിയാറിൻ്റെ ഇരുകരകളിലും തഴച്ചു വളര്‍ന്ന വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ഒഴുകിപ്പരക്കുന്നത് ഇതാദ്യമല്ല. ഏലൂര്‍ പാതാളം ബിനാനിപുരം മേഖലകളിൽ ഇന്ന് രാവിലെയും പത കണ്ടു. ഏഴുമണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

കുടിവെള്ള പദ്ധതികൾക്ക് വ്യാപകമായി ആശ്രയിക്കുന്ന പെരിയാറിലാണ് ഈ മാലിന്യക്കാഴ്ച. വേലിയേറ്റം തുടങ്ങിയതോടെ നുരയുടെ വീര്യം കുറഞ്ഞ് ഒഴുകിപ്പോയി. നുര ആദ്യം കണ്ട സ്ഥലത്ത് എല്ലുപൊടി നിര്‍മാണ ഫാക്ടറിയും കോഴിയറവ് മാലിന്യ സംസ്കരണ യൂണിറ്റുമുണ്ട്. ഇവിടെ നിന്ന് തള്ളിയ മാലിന്യമെങ്കിൽ അനിമൽ ഫാറ്റിന്‍റെ സാന്നിധ്യം മാലിന്യത്തിലുണ്ടാകണം. ഇതടക്കം പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോഡ് അറിയിച്ചു. തുടര്‍ നടപടി പരിശോധന ഫലത്തിന് ശേഷമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്

0
മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ്...

ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു

0
കോഴിക്കോട്: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ...

കൊല്ലത്ത് രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ എക്സൈസ് പിടികൂടി

0
കൊല്ലം: കൊല്ലം ആര്യങ്കാവിൽ രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ എക്സൈസ്...

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർന്ന നിലയിലാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തെ തള്ളിപ്പറയുന്നതും...

0
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർന്ന നിലയിലാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ...