പത്തനംതിട്ടയിലെ റോഡ്‌ നീളെ വാട്ടര്‍ അതോറിറ്റിയുടെ വാരിക്കുഴികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാന്‍ റോഡിന് കുറുകെ കുഴിച്ച കുഴികള്‍ ശരിയായ രീതിയില്‍ നികത്താത്തത്‌ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കുമ്പഴ റോഡിലും അബാന്‍ മേല്‍പാലത്തിന് സമീപത്തും ഉള്‍പ്പെടെ പല സ്ഥലങ്ങളിലും റോഡിന് കുറുകെ ഇത്തരത്തില്‍ പൈപ്പ് സ്ഥാപിക്കാനായി നീളത്തില്‍ കുഴികള്‍ എടുത്തിരുന്നു. റോഡ്‌ ടാറിംഗ് വെട്ടിപ്പൊളിച്ച് നിര്‍മ്മിച്ച ഈ കുഴികള്‍ നികത്തി ടാറിംഗ് നടത്തുകയോ കോണ്‍ക്രീറ്റ് ചെയ്യുകയോ ആണ് സാധാരണ രീതിയില്‍ ചെയ്യുന്നത്. എന്നാല്‍ പൈപ്പ് സ്ഥാപിച്ച് കുഴിയുടെ മുകളില്‍ പേരിന് മാത്രം മണ്ണിട്ട് കരാറുകാര്‍ കടന്നുകളഞ്ഞതോടെ വാഹനങ്ങള്‍ കയറി ഇറങ്ങി റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു. രാത്രി സമയങ്ങളില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ കുഴി ശ്രദ്ധിക്കാതെ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്‌.

മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച കുഴി ശരിയായ രീതിയില്‍ മൂടാതെയിട്ടിരിക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ തികഞ്ഞ അനാസ്ഥയാണെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. കാറുകള്‍ ഉള്‍പ്പെടെ ഈ കുഴിയില്‍ കയറിയിറങ്ങി പോകുന്നത് വാഹനങ്ങള്‍ക്ക് വലിയ തകരാറാണ് വരുത്തിവെക്കുന്നത്. കാറുകളുടെ അലൈന്‍മെന്റ് ഉള്‍പ്പെടെ തകരാറിലാകുവാന്‍ ഇത് കാരണമാകും. പത്തനംതിട്ട നഗരത്തില്‍ പലയിടത്തും മുന്‍പും ഇത്തരത്തില്‍ കുഴികള്‍ ശരിയായ രീതിയില്‍ മൂടാതെ ഇട്ടിരുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടര്‍ച്ചയായ പൈപ്പ് പൊട്ടല്‍ കാരണം രൂപപ്പെടുന്ന കുഴികള്‍ വേറെയും. എന്നിട്ടും ഇതൊന്നും കണ്ടില്ലെന്ന ഭാവം നടിക്കുകയാണ് കേരള വാട്ടര്‍ അതോറിറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...