യുവാവിന്‍റെ സ്‌കാൻ റിപ്പോർട്ടിൽ ഗുരുതരപിഴവ് കണ്ടെത്തിയ സംഭവം ; സുപ്രണ്ടും പോലീസും അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയറുവേദനയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിന്‍റെ സ്‌കാൻ റിപ്പോർട്ടിൽ ഗുരുതരപിഴവ് കണ്ടെത്തിയ സംഭവം സുപ്രണ്ടും പോലീസും അന്വേഷിക്കും. കഴക്കൂട്ടം നെഹ്റു ജങ്ഷൻ സ്വദേശി ഷിഹാസിന്‍റെ (24) പരിശോധനാവിവരങ്ങളിലാണ് സ്ത്രീയുടെ ഗർഭപാത്രത്തിന്‍റെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിലെ ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിനും ഷിഹാസ് പരാതി നൽകിയിരുന്നു. ഇതിലാണ് അന്വേഷിക്കാൻ തീരുമാനം. മെഡിക്കൽ കോളേജ് സൂപ്രണ്ട് വിഷയം അന്വേഷിക്കാൻ നിർദേശം നൽകി. ഒപ്പം പരാതിക്കാരന്‍റെ മൊഴിയെടുക്കാൻ പോലീസും നടപടി ആരംഭിച്ചു. പരിശോധനയ്ക്ക് ശേഷം നൽകിയ ഫലം മാറിയെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ പ്രിന്‍റിങ് തകരാർ ആണെന്നാണ് ജീവനക്കാരുടെ നിലപാട്.

ഫെബ്രുവരി 15-നാണ് വയറുവേദനയെത്തുടർന്ന് ഷിഹാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. വൃക്കയിൽ കല്ലാണെന്നുള്ള സംശയത്തെത്തുടർന്നാണ് സ്‌കാനിങ്ങിന് നിർദേശിച്ചത്. ആശുപത്രിയിലെ പുതിയ സ്‌കാനിങ് സെന്‍ററിലാണ് ഏപ്രിൽ 16ന് പരിശോധന നടത്തിയത്. റിപ്പോർട്ട് വൈകുമെന്ന് അറിയിച്ചതിനാൽ ഷിഹാസ് ഏതാനും ദിവസം മുമ്പാണ് റിപ്പോർട്ട് വാങ്ങാനെത്തിയത്. പിന്നീട് ഈ റിപ്പോർട്ടുമായി ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് മാറിയത് അറിയുന്നത്. തിരിച്ച് മെഡിക്കൽ കോളേജിൽ എത്തി ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ലാബിലെ ജീവനക്കാർ റിപ്പോർട്ട് വാങ്ങി ചുരുട്ടിക്കളഞ്ഞതായും ഇതിൽ പ്രതിഷേധിച്ചതോടെയാണ് പുതിയ പ്രിന്‍റ് എഡിറ്റ് ചെയ്ത് നൽകിയതെന്നും ഇദ്ദേഹം പറയുന്നു. ഗർഭപാത്രത്തിന്‍റെ വിവരങ്ങൾ മാത്രം ഒഴിവാക്കി പഴയ റിപ്പോർട്ട് തന്നെയാണ് നൽകിയതെന്നാണ് പരാതിക്കാരന്‍റെ ആരോപണം. പിന്നാലെയാണ് പരാതി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...