മറൂർ തകിടിയത്ത്മുക്ക് – മങ്ങാട്ടുപടി- പനിയ്ക്കക്കുഴിപ്പടി റോഡിലെ പൈപ്പ് പൊട്ടൽ പരിഹരിക്കാൻ വാട്ടർ അതോറിട്ടി അറ്റകുറ്റപ്പണി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പ്രമാടം : മറൂർ തകിടിയത്ത്മുക്ക് – മങ്ങാട്ടുപടി- പനിയ്ക്കക്കുഴിപ്പടി റോഡിലെ പൈപ്പ് പൊട്ടൽ പരിഹരിക്കാൻ വാട്ടർ അതോറിട്ടി അറ്റകുറ്റപ്പണി തുടങ്ങി. എട്ടുമാസം മുമ്പ് റീ ടാർ ചെയ്ത റോഡിന്റെ പല ഭാഗങ്ങളും ആറ് ഇടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതിനെ തുടർന്ന് തകർന്നിരുന്നു. ഇതുമൂലം ജലവിതരണവും കാര്യക്ഷമമല്ലായിരുന്നു. നാട്ടുകാർ പഞ്ചായത്തിലും വാട്ടർ അതോറിറ്റിയിലും പലതവണ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. വർഷങ്ങളായി തകർന്നുകിടന്ന റോഡ് ജലനിധി പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ചതിനെ തുടർന്ന് ഇതുവഴി ഗതാഗതം മുടങ്ങിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധങ്ങളെ തുടർന്നാണ് ആറ് മാസം മുമ്പ് ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. പ്രമാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ മറൂരിലാണ് റോഡ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്പലപ്പുഴയിൽ സുധാകരനും സിപിഎമ്മും തമ്മിൽ തർക്കം രൂക്ഷം

0
ആലപ്പുഴ : അമ്പലപ്പുഴയിൽ സിപിഎമ്മും ജി സുധാകരൻ എംഎൽഎയും തമ്മിൽ തർക്കം...

ജമ്മുകശ്മീരിൽ കനത്ത മഴ ; ഒരു മണിക്കൂറിനിടെ ഇരട്ട മേഘവിസ്‌ഫോടനം

0
ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഒരു മണിക്കൂറിനിടെ ഇരട്ട മേഘവിസ്‌ഫോടനം....

മുഖ്യമന്ത്രി വിഡി സതീശനെതിരെ എൻഎസ്എസ്

0
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കൾക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ...

പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ല ; ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടത് : ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ലെന്നും ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ...