കെ.എസ്.ഇ.ബിയുടെ പുനരുദ്ധാരണത്തില്‍ പണി കിട്ടാന്‍ പോകുന്നത് വാട്ടര്‍ അതോറിറ്റിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: പ്രളയത്തില്‍ പെരുന്തേനരുവി ഡാമില്‍ അടിഞ്ഞ മണലും ചെളിയും പമ്പാനദിയില്‍ തന്നെ നിക്ഷേപിച്ച് പുനരുദ്ധാരണ പ്രഹസനവുമായി അധികൃതര്‍. പെരുന്തേനരുവി ചെറുകിട ജലസേചന പദ്ധതിയുടെ തടയണയില്‍ പ്രളയത്തില്‍ അടിഞ്ഞ ചെളിയും മണലുമാണ് ഡാമിനോട് ചേര്‍ന്ന വെച്ചൂച്ചിറ ഇടത്തിക്കാവ് കരയോടു ചേര്‍ന്ന് നദിയില്‍ തന്നെ തള്ളുന്നത്. കുറച്ചു മണര്‍
ഒരു കിലോമീറ്റര്‍ താഴെയായി പവര്‍ഹൗസിനു സമീപവും തള്ളിയിട്ടുണ്ട്. ഇതും നദിയിലും കരയിലുമായിട്ടാണ് തള്ളിയിരിക്കുന്നത്. ഇത് അടുത്ത മഴക്കാലത്ത് ജലനിരപ്പുയരുന്നതോടെ ഒഴുകി നദിയില്‍ തന്നെ എത്തുമെന്നുറപ്പാണ്.

തടയണയുടെ 500 മീറ്റര്‍ താഴെയാണ് പെരുന്തേനരുവി ജലവിതരണ പദ്ധതിയുടെ പമ്പുഹൗസും കിണറും സ്ഥിതി ചെയ്യുന്നത്. മുകളില്‍ നിന്നും ഒഴുകി എത്തുന്ന ചെളിയും മണലും കിണറില്‍ അടിയുമെന്നതില്‍ തര്‍ക്കമില്ല. ചെളികയറി പമ്പിംങ് തടസ്സപ്പെട്ട മോട്ടോറുകള്‍ കഴിഞ്ഞ വേനലിലാണ് പുനരുദ്ധരിച്ചത്. കൂടാതെ കിണറിലേയും ഗാലറിയിലേയും ചെളി നീക്കം ചെയ്തിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ പെരുന്തേനരുവിയിലെ തടയണയിലും വൈദ്യുതി ഉദ്പാദനത്തിനായി വെള്ളം എത്തിക്കുന്ന ഫോര്‍ബേ ടാങ്കിലും വന്‍തോതില്‍ ചെളിയടിഞ്ഞിരുന്നു.

അടഞ്ഞു കിടന്ന ഷട്ടര്‍ തുറക്കാനാവാത്ത വിധമായിരുന്നു ചെളിയടിഞ്ഞിരുന്നു. ഇതു മൂലം ഇവിടെ വൈദ്യുതി ഉദ്പാദനം നിര്‍ത്തി വെച്ചിരുന്നു. മുന്‍പ് പ്രളയത്തില്‍ തടയണയില്‍ ചെളി അടിഞ്ഞതു മൂലം ആഴം കുറഞ്ഞതായി ആക്ഷേപം ഉണ്ടായിരുന്നു. തടയണയുടെ ആഴം വര്‍ദ്ധിപ്പിക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെളിയും മണ്ണും നീക്കുകയാണിപ്പോള്‍. ഇത് കൊണ്ടു വന്ന് നിക്ഷേപിക്കുന്ന സ്ഥലത്തെപ്പറ്റിയാണ് തര്‍ക്കം ഉണ്ടായിരിക്കുന്നത്.

നദിയില്‍ വെള്ളം ഉയരുമ്പോള്‍ ഇത് ഒഴുകി പമ്പുഹൗസിലും മറ്റു കടവുകളിലും കൃഷി ഭൂമികളിലും എത്തും. ഇതിനു താഴെയായി കുടമുരട്ടി കുടിവെള്ള പദ്ധതിയുടെ കിണറും ഉണ്ട്. ഇതെല്ലാം ചെളി കൊണ്ടു മൂടാന്‍ സാധ്യതയേറെയാണ്. ഒരു പ്രശ്നം ഒഴിവാക്കാന്‍ വന്‍തോതില്‍ പണം ചിലവഴിച്ച് ചെയ്യുന്ന പദ്ധതി നിരവധിയാളുകളെ ബാധിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ഇതുമൂലമുണ്ടാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം മങ്ങാരം ഗവ.യു.പി സ്കൂളിൽ വായന മാസാചരണം നടന്നു

0
പന്തളം: മങ്ങാരം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച വായന മാസാചരണവും വിദ്യാരംഗം കലാ...

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...