പമ്പാ നിലയ്ക്കൽ കുടിവെള്ള വിതരണത്തിൽ വാട്ടർ അതോറിറ്റിയുടെ വൻ അനാസ്ഥ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പാ നിലയ്ക്കൽ കുടിവെള്ള വിതരണത്തിൽ വാട്ടർ അതോറിറ്റിയുടെ വൻ അനാസ്ഥ. പമ്പിൽ നിന്നും നിലയ്ക്കലേക്ക് വാട്ടർ അതോറിറ്റിയുടെയും ദേവസ്വം ബോർഡിന്റെയും വാട്ടർ ടാങ്കുകളിലേക്ക് ശുദ്ധജലം എത്തിക്കുന്ന ഒരു പോയിന്റിൽ മീറ്റർ ഇല്ലാതെയും വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ ഇല്ലാതെയും കരാറുകാരൻ സ്വന്തം ഇഷ്ടപ്രകാരം വാട്ടർ അതോറിറ്റിക്ക് കണക്ക് കൊടുക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പമ്പയിൽ സ്വാമിമാർ അനുഭവപ്പെടുന്ന ദുരിതങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കി പമ്പാ സ്പെഷ്യൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരങ്ങൾ നിർദ്ദേശിച്ച് തിരിച്ചു വരുന്ന വഴിയാണ് ബിജെപി റാന്നി മണ്ഡലം ഭാരവാഹികൾ ആയ മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, വിസ്താരക് അരുൺ ശശി, രാജേഷ് നായർ വരുൺ നായർ എന്നിവരുടെ ശ്രദ്ധയിൽ സംഭവം പെടുന്നത്.

വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥരെയും പോലീസിനെയും വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും സർക്കാർ മാനദണ്ഡപ്രകാരം കൃത്യമായി നിലയ്ക്കലിൽ കുടിവെള്ളം എത്തിക്കാൻ വേണ്ട ക്രമീകരണങ്ങളും ഇവർ ഏർപ്പാടാക്കി. അയ്യപ്പഭക്തർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കണം എന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായമംഗീകരിച്ച് തൽക്കാലം മീറ്റർ ഇല്ലാത്ത സ്ഥലത്ത് നിന്ന് വെള്ളം അടിക്കാതിരിക്കുകയും ബാക്കി സ്ഥലങ്ങളിൽ നിന്ന് കുടിവെള്ള വിതരണം സുഖമായി നടത്താനും നിർദ്ദേശിച്ചു. റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വിജിലൻസിനും ഇതുമായി ബന്ധപ്പെട്ട അധികാരികൾക്കും മുഖ്യമന്ത്രിക്കും പരാതി കൊടുക്കുന്നതായിരിക്കുമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....