വെള്ളക്കരം കൂട്ടുന്നു ; 3000 ലിറ്ററിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ വെള്ളം കുടിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എല്ലാ ഉപഭോക്താക്കള്‍ക്കും 3000 ലിറ്റര്‍ വരെ കുടിവെള്ളം സൗജന്യമായിരിക്കുമെന്ന് ജല അതോറിറ്റി ശുപാര്‍ശ. അതിന് മുകളില്‍ വരുന്ന ജല ഉപഭോഗത്തിന് സ്ലാബ് തിരിച്ചായിരിക്കും നിരക്ക് നിശ്ചയിക്കുക.  2014ലാണ് സംസ്ഥാനത്ത് കുടിവെള്ള നിരക്ക് അവസാനമായി കൂട്ടിയത്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിന്റെ മൂന്നിലൊന്ന് തുക മാത്രമാണ് വരവായി ലഭിക്കുന്നത്. 24 രൂപയാണ് ആയിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ചെലവാകുന്നത്. എന്നാല്‍ വരുമാനം 9 രൂപയാണ്.

5000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് 1000 ലിറ്ററിന് നാല് രൂപയില്‍ നിന്ന് ആറ് രൂപയാവും നിരക്ക്. 10000 വരെയുള്ള സ്ലാബുകള്‍ക്ക് 4ല്‍ നിന്ന് എട്ട് രൂപയാവും. 15000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് ആറില്‍ നിന്ന് 10 രൂപയാവും. 20000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് ഏഴില്‍ നിന്ന് 15 രൂപയാവും നിരക്ക്. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ സൗജന്യം 15000 ലിറ്ററില്‍ നിന്ന് 10000 ലിറ്ററാക്കണം എന്നും ശുപാര്‍ശയുണ്ട്. ഗാര്‍ഹികേതക ആവശ്യത്തിന് 15000 മുതലുള്ള സ്ലാബില്‍ 21 രൂപ ആയിരുന്നത് 60 ആയി കൂട്ടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...