വാട്ടർ കണക്ഷൻ വിച്ഛേദിച്ചു ; കവിയൂർ വില്ലേജ് ഓഫീസ് ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

കവിയൂർ : ബില്ല് അടയ്ക്കാതെ വന്നതിനാൽ കവിയൂർ വില്ലേജ് ഓഫീസിലെ വാട്ടർ കണക്ഷൻ വിച്ഛേദിച്ചത് ദുരിതമായി. വാട്ടർ അതോറിറ്റിക്ക്‌ അടയ്ക്കേണ്ട വെള്ളക്കരം കുടിശ്ശിക ആയതിനെ തുടർന്നാണ് ഇത്തരം നടപടി. വില്ലേജ് ഓഫീസർ കൈയിൽ നിന്നെടുത്ത പണം അടച്ചശേഷം ബിൽത്തുക തിരികെനൽകുന്ന രീതയാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സർക്കാർ നേരിട്ട് വാട്ടർ അതോറിറ്റിക്ക്‌ തുക കൈമാറുന്ന രീതിയാണ് നിലനിൽക്കുന്നത്. അതിനാൽ ജില്ലാ ഭരണകൂടമാണ് ഇതൊക്കെ ചെയ്തുവന്നിരുന്നത്.  അഞ്ചുമാസം മുന്നേയാണ് യാതൊരുവിധ മുന്നറിയപ്പും ഇല്ലാതെ വാട്ടർ കണക്ഷൻ വിച്ഛേദിച്ചതെന്ന് വില്ലേജ് ഓഫീസ് അധികൃർ. ഇക്കാര്യങ്ങളൊക്കെ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർ യഥാസമയം മേലധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു. ഓരോദിവസവും കണക്ഷൻ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ച് ജീവനക്കാർ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കുടിവെള്ളത്തിന് അടക്കം സമീപ വീടുകളിലെ കിണറുകളെ ജീവനക്കാർക്ക് ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. ടോയ്‌ലെറ്റിൽ അടക്കം വെള്ളം നിറച്ചശേഷം വേണം ഉദ്യോഗസ്ഥർ രാവിലെ പണി തുടങ്ങാൻ. ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരെ വെള്ളത്തിന്റെ പ്രശ്‌നം ബാധിക്കുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...