‘ബൈജൂസ് അടച്ചുപൂട്ടേണ്ടി വരും’ ; പാപ്പരത്ത നടപടിയിൽ പ്രതികരണവുമായി ബൈജു രവീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പാപ്പരത്ത നടപടികളുമായി മുന്നോട്ട് പോയാൽ എഡ്-ടെക് സ്ഥാപനമായ ബൈജൂസ് പൂർണമായും അടച്ചുപൂട്ടേണ്ടി വരുമെന്ന് സി.ഇ.ഒ ബൈജു രവീന്ദ്രൻ. ഒരു കാലത്ത് 22 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പാണ് അടച്ചുപൂട്ടലിലേക്കെത്തി നിൽക്കുന്നത്. നിലവിൽ രണ്ട് ബില്യൺ ഡോളർ മാത്രമാണ് മൂല്യം. ബംഗളുരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണൽ ബൈജൂസ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ബി.സി.സി.​ഐ നൽകിയ ഹര്‍ജിയിലായിരുന്നു ട്രൈബ്യൂണൽ നടപടി. സ്പോൺസർഷിപ്പ് ഇനത്തിൽ 19 മില്യൺ ഡോളർ കുടിശ്ശിക വരുത്തിയെന്നാണ് ബി.സി.സി.ഐയുടെ പരാതി. ബൈജൂസിലെ നിക്ഷേപർ, ജീവനക്കാർ എന്നിവരോടും കിട്ടാനുള്ള പണത്തിന്റെ രേഖകൾ സമർപ്പിക്കാനും ട്രൈബ്യൂണൽ നിർദേശം നൽകിയിരുന്നു. ഇതിന് പി​ന്നാലെയാണ് കർണാടക ഹൈക്കോടതിയിൽ ബൈജു രവീന്ദ്രൻ 452 പേജുള്ള ഹര്‍ജി സമർപ്പിച്ചത്. പാപ്പരത്ത നടപടികൾ തുടങ്ങിയാൽ ആയിരക്കണക്കിന് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കാരണമാകുമെന്നും ഇത് അടച്ചുപൂട്ടലി​ലേക്കെത്തിക്കുമെന്നാണ് ബൈജൂസ് വിശദീകരിക്കുന്നത്. ബി.സി.സി.​ഐക്ക് നൽകാനുള്ള കുടിശ്ശിക 90 ദിവസത്തിനുള്ളിൽ നൽകാൻ രവീന്ദ്രൻ തയ്യാറാണെന്ന് അറിയിച്ചു. 21 രാജ്യങ്ങളിലാണ് ബൈജൂസ് പ്രവർത്തിക്കുന്നത്. 16,000 ത്തോളം അദ്ധ്യാപകരടക്കം 27,000ത്തോളം ജീവനക്കാരാണ് ബൈജൂസിൽ ഉള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...