തിരൂരങ്ങാടി: മകനൊപ്പം കടലുണ്ടിപ്പുഴയില്‍ കാണാതായ പിതാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് ഇരുവരെയും കാണാതായത്. മക്കളെ പുഴ കാണിക്കാന്‍ പോയപ്പോള്‍ ആണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട മൂത്തമകന് ഷാനിബിനെ ഇന്നലെ (9) രക്ഷപെടുത്തിയിരുന്നു. കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന ഇസ്മായില്‍ (36) മകന്‍ മുഹമ്മദ് ശംവീല്‍ (ഏഴ്) എന്നിവരെയാണ് പുഴയില്‍ കാണാതായത്. മകന്‍റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കണ്ടെത്തിയിരുന്നു. ഇസ്മായിലിന്റെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയത്‍. അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇസ്മായില്‍.
കുളിക്കാന്‍ പോയ അയല്‍വാസിയായ കുട്ടിയോടൊപ്പമാണ് പിതാവും മക്കളും പുഴ കാണാന്‍ പോയത്. പുഴയിലേക്ക് മുഹമ്മദ് ശംവീല്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവും ഒഴുക്കില്‍പ്പെട്ടു.